അഗളി: പുതൂര്‍ പഞ്ചായത്തില്‍ അരളിക്കോണം കിണ്ണക്കര മലയില്‍ കഞ്ചാവ് തോട്ടം കണ്ടെത്തി നശിപ്പിച്ചു. നാലുമാസം പ്രായമുള്ള 395 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയ ത്. അഗളി എക്‌സൈസും പുതൂര്‍ ഫോറ സ്റ്റും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. മലയിടുക്കുകളിലായി 123 തടങ്ങളിലാണ് കഞ്ചാവ് കൃഷിചെയ്തിരുന്നത്. കഴിഞ്ഞ ഒരു മാസത്തോളമായി ഈ പ്രദേശങ്ങള്‍ എക്‌സൈസ് നിരീക്ഷണത്തിലായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ പരിശോധന നടത്തിയത്. പിടികൂടിയ കഞ്ചാവ് ചെടികള്‍ക്ക് വിപണിയില്‍ പത്ത് ലക്ഷത്തോളം മൂല്യംവരുമെന്ന് എക്‌സൈ സ് പറയുന്നു. സംഭവത്തില്‍ എന്‍.ഡി.പി.എസ്. നിയമപ്രകാരം കേസെടുത്തു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
കഴിഞ്ഞമാസവും അഗളി റെയ്ഞ്ച് പരിധിയില്‍ നിന്നും 604 കഞ്ചാവ് ചെടികള്‍ കണ്ടെ ത്തിയിരുന്നു. ഈ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്നും സമാനകേസുകളില്‍ ഉള്‍പ്പെട്ടവരെ നിരീക്ഷിച്ചുവരുന്നതായും എക്‌സൈസ് അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കുമെന്ന് ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണര്‍ വി. റോബര്‍ട്ട് അറിയച്ചു. ഓണം സ്‌പെഷ്യല്‍ ഡ്രൈവ് നടന്നുവരുന്നതായും മറ്റുവകുപ്പുകളുടെ സഹായത്തോടെ പരിശോധനകള്‍ ശക്തിപ്പെടുത്തുമെന്ന് അസി. എക്‌സൈസ് കമ്മീഷണര്‍ എം.സൂരജ് അറിയിച്ചു.
കിണ്ണക്കര മലയില്‍ നടത്തിയ പരിശോധനക്ക് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷൗക്കത്തലി, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എസ് സുമേഷ്, അസി. ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് എന്‍. നന്ദകുമാര്‍, കെ. രാജേഷ്, പ്രിവന്റീവ് ഓഫിസര്‍ ഗ്രേഡ് പ്രമോദ്, പ്രസാദ്, ആനന്ദ്, സിവി ല്‍ എക്‌സൈസ് ഓഫിസര്‍ ചന്ദ്രകുമാര്‍, സുധീഷ്‌കുമാര്‍, രജീഷ്, അനൂപ്, ദിലീപ്, നിഥു ന്‍, ഡ്രൈവര്‍ സാനി, ഫോറസ്റ്റ് ഓഫിസര്‍മാരായ അനു, മണികണ്ഠന്‍ എന്നിവര്‍ പങ്കെടു ത്തു.