അലനല്ലൂര്‍ : അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കും ദിശ സാംസ്‌കാരിക കേന്ദ്രവും സംയുക്തമായി കേരള സര്‍വകലാശാലയില്‍ നിന്നും ഭൗതിക ശാസ്ത്രത്തില്‍ ഡോക്ട റേറ്റ് നേടിയ അലനല്ലൂര്‍ സ്വദേശി അമ്പാഴത്തില്‍ മഹേഷിന് സ്വീകരണം നല്‍കി. ശാ സ്ത്രസംവാദവും നടത്തി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എ സുദര്‍ശനകുമാര്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.പി.കെ മുഹമ്മദ് അബ്ദുറഹ്മാന്‍ അധ്യക്ഷനായി. അലനല്ലൂര്‍ ഗവ.ഹൈസ്‌കൂളിലെ എക്‌സെല്‍ റൈസ് സിവില്‍ സര്‍വ്വീസ് അക്കാദമിയി ലെ കുട്ടികളുമായി ഡോ.മഹേഷ് സംവദിച്ചു. നീറ്റ് പരീക്ഷയില്‍ മികച്ച വിജയം നേടിയ ഷിഫ്‌ന പാക്കത്തിനെ ആദരിച്ചു. ബ്ലോക്ക് മെമ്പര്‍ വി.അബ്ദുള്‍ സലീം, ടൗണ്‍ വാര്‍ഡ് മെമ്പര്‍ പി.മുസ്തഫ, റിട്ട.പ്രധാന അധ്യാപിക സി.ശ്രീരഞ്ജിനി, പാലിയേറ്റീവ് സൊസൈ റ്റി ചെയര്‍മാന്‍ ശശിപാല്‍, അലനല്ലൂര്‍ എഡുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.തങ്കച്ചന്‍, ഗവ.ഹൈസ്‌കൂള്‍ പിടിഎ പ്രസിഡന്റ് പിഎം.സുരേഷ് കുമാര്‍, എക്‌സെല്‍ റൈസ് വിദ്യാര്‍ത്ഥി പ്രതിനിധി സി.എസ് അപര്‍ണ്ണ, കാസിം ആലായന്‍ എന്നിവര്‍ സംസാരിച്ചു. ദിശ സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് ഫിറോസ് കീടത്ത് സ്വാഗതവും സെക്രട്ടറി പി.അബ്ദുള്‍ കരീം നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!