അലനല്ലൂര്‍: സാന്ത്വനപ്രവര്‍ത്തനങ്ങള്‍ക്കായി പൊന്‍പാറ സെന്റ് വില്യംസ് ചര്‍ച്ച് എട ത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയ്ക്ക് ധനസഹായം നല്‍കി. പള്ളിയുടെ നേതൃത്വത്തില്‍ പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ച തുകയാണ് കൈമാറിയത്. ചടങ്ങില്‍ ഇടവക വികാരി ധനേഷ് കാളന്‍, ചര്‍ച്ച് പാലിയേറ്റീവ് വിങ് ഭാരവാഹികളായ സജി കരിയില്‍, തോമസ് കാഞ്ഞിരത്തുകുന്നേല്‍, സണ്ണി കരിന്തരകുന്നല്‍, പാലിയേറ്റീ വ് കെയര്‍ സൊസൈറ്റി ഭാരവാഹികളായ റഹീസ് എടത്തനാട്ടുകര, ഗഫൂര്‍ ചാലിയന്‍, പത്മജന്‍ പിലാച്ചോല, ടി.പി സൈനബ, അമീന്‍ മഠത്തൊടി, പാലിയേറ്റീവ് നഴ്‌സ് ഷംന തുടങ്ങിയവര്‍ പങ്കെടുത്തു.