കോഴിക്കോട് : മലപ്പുറത്ത് നിപ്പ ബാധിച്ച കുട്ടി മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്ര ശേരി സ്വദേശിയായ 14കാരനാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ യിലിരിക്കെ മരിച്ചത്. പുണെ നാഷണല്‍ ഇസ്റ്റിറ്റിയുട്ട് ഓഫ് വൈറോളജിയിലേക്കയച്ച സാംപിള്‍ ഫലം ഇന്നലെ പോസിറ്റിവായിരുന്നു. കുട്ടി വെന്റിലേറ്ററിലായിരുന്നു. സമ്പ ര്‍ക്കപ്പട്ടികയിലുള്ള 214 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഹൈറിസ്‌ക് വിഭാഗത്തി ലായതിനാല്‍ ഇതില്‍ 60പേരുടെ സാംപിളുകള്‍ പരിശോധിക്കും. സമ്പര്‍ക്കം സംശയി ക്കുന്ന രണ്ട് കുട്ടികളെ ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസ ലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. നിപ്പ സ്ഥിരീകരിച്ച കുട്ടിക്ക് 10ന് ആണ് പനി ബാധിച്ചത്. 19ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ നടത്തിയ സ്രവപരി ശോധനയില്‍ ഫലം പോസിറ്റിവായതോടെ മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ റീജനല്‍ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്നോസ്റ്റിക് ലാബോറട്ടറിയിലും തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലും പൂണെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിലും സ്രവം പരിശോധിച്ചു. അഞ്ചാം തവണയാണ് കേരളത്തില്‍ നിപ്പ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിപ്പ സംശയിച്ച സാഹചര്യ ത്തില്‍ ഇന്നലെ പുലര്‍ച്ചെ തന്നെ പ്രോട്ടോക്കോള്‍ പ്രകാരമുള്ള നടപടികള്‍ക്ക് ആരോഗ്യ വകുപ്പ് തുടക്കമിട്ടിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!