മൂന്നാംവാര്‍ഷിക നിറവില്‍ യു.ജി.എസ്.ഗോള്‍ഡ് ലോണ്‍ കല്ലടിക്കോട് ബ്രാഞ്ച്
മണ്ണാര്‍ക്കാട് : അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണ്‍ കല്ലടിക്കോട് ബ്രാഞ്ചി ന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സൗജന്യ മെഗാമെഡിക്ക ല്‍ ക്യാംപ് നാളെ കല്ലടിക്കോട് ടി.ബി.ജംങ്ഷനിലെ സനാന ഓഡിറ്റോറിയത്തില്‍ നട ക്കുമെന്ന് യു.ജി.എസ്. ഗ്രൂപ്പ് മാനേജിംങ് ഡയറക്ടര്‍ അജിത് പാലാട്ട് അറിയിച്ചു. യു.ജി. എസ്. ഗോള്‍ഡ് ലോണ്‍ കല്ലടിക്കോട് ബ്രാഞ്ച്, അഹല്യ ഡയബറ്റീസ് ഹോസ്പിറ്റല്‍, അഹ ല്യ ബ്ലഡ് ബാങ്ക്, അഹല്യ കണ്ണാശുപത്രി എന്നിവര്‍ സംയുക്തമായാണ് ക്യാംപ് സംഘടി പ്പിക്കുന്നത്. അഹല്യ ആശുപത്രിയിലെ വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ ക്യാംപിലെ ത്തുന്ന രോഗികളെ പരിശോധിച്ച് ചികിത്സ നിശ്ചയിക്കും. കൂടാതെ രക്തദാന ക്യാംപും നട ക്കും. രക്തദാന ക്യാംപില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി ബുക്കിംഗ് ചെയ്യണം.
രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന ക്യാംപില്‍ പ്രമേഹം, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, അസ്ഥിരോഗ സേവനങ്ങള്‍ ലഭ്യമാകും. പ്രമേഹം, പ്രമേഹ പാദരോഗം, തൈറോയ്ഡ്, വിട്ടുമാറാത്ത തലവേദന, വെരിക്കോസ് വെയ്ന്‍, ഹെര്‍ണിയ, സ്ത്രീകളില്‍ മാറിടത്തുള്ള മുഴകള്‍, പൈല്‍സ്, ഫിസ്റ്റുല, ഫിഷര്‍, അപ്പന്‍ഡി സൈറ്റിസ്, മുട്ടുവേദന, മുട്ടുതേയ്മാനം, ഇടുപ്പുവേദന, വിട്ടുമാറാത്ത നടുവേദന എന്നീ രോഗലക്ഷണ ങ്ങള്‍ ഉള്ളവര്‍ക്ക് ക്യാംപിലൂടെ സൗജന്യമായി രോഗനിര്‍ണയം നടത്താം. ഡോക്ടറില്‍ നിന്നും തുടര്‍ച്ച ചികിത്സക്കുള്ള നിര്‍ദേശങ്ങളും തേടാം. പ്രമേഹ പരിശോധന, ബ്ലഡ് പ്രഷര്‍ പരിശോധന, ഡയറ്റ് കൗണ്‍സിലിംഗ്, വിദഗ്ദ്ധ ഡോക്ടറുടെ വൈദ്യപരിശോധന എന്നിവ ക്യാംപില്‍ സൗജന്യമായിരിക്കും.
നേത്രപരിശോധന ക്യാംപില്‍ അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയിലെ വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ കണ്ണ് സംബന്ധമായ എല്ലാരോഗങ്ങളും പരിശോധിച്ച് ചികിത്സ നിശ്ചയി ക്കും. കണ്ണ് പരിശോധിച്ച് ഡോക്ടര്‍ കണ്ണട നിര്‍ദേശിക്കുന്നവര്‍ക്ക് മിതമായ നിരക്കില്‍ കണ്ണടകള്‍ നല്‍കും. ഇതനായി മുന്‍കൂര്‍ തുക നല്‍കി ബുക്ക് ചെയ്യാം. ക്യാംപിലൂടെ അതിനൂതനശാസ്ത്ര സാങ്കേതിക വിദ്യ അനുസരിച്ചുള്ള വേദനരഹിത ശസ്ത്രക്രിയ ഏറ്റവും ചുരുങ്ങിയ ചെലവില്‍ ചെയ്യുന്നതിനും അവസരമുണ്ടാകും. ആരോഗ്യ ഇന്‍ഷൂ റന്‍സ് കാര്‍ഡ് ഉള്ളവര്‍ കൈവശം വെക്കണം. കേരള സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ ഷന്‍കാര്‍ക്കുമുള്ള മെഡിസെപ് ആരോഗ്യഇന്‍ഷൂറന്‍സ് പ്രയോജനപ്പെടുത്താവുന്ന താണ്. ക്യാംപ് വൗച്ചറുമായി അഹല്ല്യ ഡയബറ്റീസ് ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ സൗജന്യമായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. കൂടു തല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 9072918333, 9072987333 എന്നി നമ്പറുകളില്‍ ബന്ധ പ്പെടുക.