കാഞ്ഞിരപ്പുഴ : കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒ.പി.പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കണ മന്ന് ഡി.വൈ.എഫ്.ഐ. കാഞ്ഞിരപ്പുഴ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മേഖലാഭാരവാഹികള്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ.നെല്‍സന്‍ തോമസിന് നിവേദനം നല്‍കി. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് പൊതു ജനങ്ങള്‍ക്ക് ആശ്വാസമാകാന്‍ ഒ.പി.പ്രവര്‍ത്തനം വൈകിട്ട് ആറുമണി വരെയാക്കണ മെന്ന് നിവേദനത്തിലെ ആവശ്യം.മേഖലാ പ്രസിഡന്റ് ദിനൂപ്, ട്രഷറര്‍ മനു കാഞ്ഞിരം, മേഖല സെക്രട്ടറിയേറ്റ് അംഗം യദുകൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.