മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട്ടെ മികച്ച പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനമായ ഐ.ടി. എച്ച് ഇന്‍സ്റ്റിറ്റിയൂഷനില്‍ നഴ്‌സിംങ്, ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസി കോഴ്‌സുകളിലെ ഈ അധ്യയനവര്‍ഷത്തെ ആദ്യ ബാച്ചിന്റെ ക്ലാസുകള്‍ തുടങ്ങി. നവാഗതരെ ഇന്‍സ്റ്റി റ്റ്യൂട്ട് മാനേജ്‌മെന്റും അധ്യാപകരും ചേര്‍ന്ന് വരവേറ്റു. അധ്യയനവര്‍ഷാരംഭം കേക്ക് മുറിച്ച് ആഘോഷിച്ചു. അധ്യാപകരായ അരുന്ധതി, ശാരിക, സൗമ്യ, ഷാഹിന, റെസ്മ, റുബീന എന്നിവര്‍ നേതൃത്വം നല്‍കി. ഹോട്ടല്‍ മാനേജ്‌മെന്റ്, ഹോസ്പിറ്റാലിറ്റി മാനേജ് മെന്റ് കോഴ്‌സുകളുടെ ആദ്യബാച്ചിന്റെ ക്ലാസുകളും ഉടന്‍ ആരംഭിക്കുമെന്നും വിവിധ കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ തുടരുന്നതായും പ്രിന്‍സിപ്പല്‍ പ്രമോദ്.കെ. ജനാര്‍ദ്ദ നന്‍ അറിയിച്ചു.
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള നേറ്റീവ് സ്‌കില്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് ട്രെയിനിംങ് കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.എച്ച്. ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഹോട്ടല്‍ മേഖലയിലേയും ആതുര സേവന രംഗത്തെയും മികച്ച പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ്. കഴിഞ്ഞ 12 വര്‍ഷക്കാലത്തെ പ്രവര്‍ത്ത നകാലയളവില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഇവിടെ നിന്നും പഠിച്ചിറങ്ങിയി ട്ടുണ്ട്. ഇവരില്‍ പലരും രാജ്യത്തിനകത്തും പുറത്തുമായി ജോലി ചെയ്തു വരുന്നു. സംരഭ കരായി ജീവിതം വിജയം കണ്ടെത്തിയവരുമുണ്ട്.
ഡിപ്ലോമ ഇന്‍ നഴ്സിംങ് (എ.എന്‍.എം), ഡിപ്ലോമ ഇന്‍ ഫാര്‍മസി അസിസ്റ്റന്റ്, ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലാബോറട്ടറി ടെക്നോളജി, ഡിപ്ലോമ ഇന്‍ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് എന്നീ കോഴ്‌സുകളാണ് ഇവിടെയുള്ള ത്. നഴ്സിംങ്, ഫാര്‍മസി അസിസ്റ്റന്റ്, മെഡിക്കല്‍ ലാബോറട്ടറി ടെക്നോളജി, എന്നിവ യ്ക്ക് പ്ലസ്ടു, അതിന് മുകളിലാണ് യോഗ്യത വേണ്ടത്. രണ്ട് വര്‍ഷമാണ് കോഴ്സ് കാലാവ ധി. ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഡിപ്ലോമ കോഴ്സിന് പ്ലസ്ടു അതിന് മുകളിലും, ഹോസ്പി റ്റല്‍ മാനേജ്മെന്റ് കോഴ്സിന് ബിരുദവും അതിന് മുകളിലാണ് യോഗ്യത വേണ്ടത്. ഈ രണ്ട് കോഴ്സുകളുടെയും ദൈര്‍ഘ്യം ഒരുവര്‍ഷമാണ്. എസ്.എസ്.എല്‍.സി, അതിന് മുക ളില്‍ യോഗ്യതയുള്ളവര്‍ക്ക് ഒരുവര്‍ഷകാലാവധിയില്‍ ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേ ജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് സയന്‍സും പഠിക്കാം.
മികച്ചതും പ്രവര്‍ത്തിപരിചയ സമ്പന്നരുമായ അധ്യാപകരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ശീതീകരിച്ച ക്ലാസ് മുറികള്‍, വീഡിയോ പ്രസന്റേഷന്‍, വിദ്യാര്‍ഥികള്‍ക്കു ണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങള്‍ക്ക് നിരന്തര കൗണ്‍സിലിംങ് തുടങ്ങി നിരവധി പ്രത്യേകതകള്‍ ഐ.ടി.എച്ചിലെ പഠനത്തിലുണ്ട്. വിദ്ഗദ്ധരായ അധ്യാപകരുടെ കീഴിലു ള്ള പഠനവും പ്രായോഗിക പരിശീലനവും നല്‍കുന്ന സ്ഥാപനം പഠനശേഷം ജോലിയും ഉറപ്പുനല്‍കുന്നുവെന്നതാണ് പ്രധാന സവിശേഷത. അഡ്മിഷന് 8593989896, 9562589896 എന്നീ നമ്പറുകളില്‍ വിളിക്കുക.