മണ്ണാര്‍ക്കാട് : അട്ടപ്പാടി ഭൂതി വഴി ഊരില്‍ ഭവന നിര്‍മ്മാണ തട്ടിപ്പിനിരയായവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കണമെന്ന് എന്‍ ഷംസുദ്ദീന്‍എംഎല്‍എ നിയമസഭയില്‍ ആവശ്യ പ്പെട്ടു. ഇതു സംബന്ധിച്ച് നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ച് സംസാരിക്കുകയാ യിരുന്നു അദ്ദേഹം. മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തിലെ അഗളി ഗ്രാമപഞ്ചായത്തി ലെ അട്ടപ്പാടി ഭൂതിവഴി ഊരിലെ ഏഴ് ആദിവാസി കുടുംബങ്ങള്‍ 2016 ല്‍ ഭവന നിര്‍മ്മാ ണ തട്ടിപ്പിന് ഇരയായതിനെ തുടര്‍ന്ന് ഇപ്പോഴും ഇവര്‍ നിയമ പോരാട്ടം നടത്തിവരികയാ ണ്. ഇവരുടെ വീട് പണി നടന്നുവരവേ ഓരോ ഘട്ടത്തിലും ഐടിഡിപിയില്‍ നിന്നും ഏഴുപേരുടെയും ബാങ്ക് അക്കൗണ്ടിലേക്ക്ട്ടിലേക്ക് അനുവദിച്ചു നല്‍കിയ 3 7 7 5 0 0രൂപ വീതം കരാറുകാര്‍ വാങ്ങിയെടുക്കുകയും വാസിയോഗ്യമല്ലാത്ത പണിപൂര്‍ത്തിയാകാ ത്തതുമായ വീടുകള്‍ നിര്‍മ്മിച്ച് ഇവര്‍ക്ക് നല്‍കുകയും ആണ് ഉണ്ടായത്. വീടുകള്‍ വാസയോഗ്യമല്ലാതാവുകയും ഇവരുടെ ജീവിതം തന്നെ ഇത് ഭീഷണിയായതിനെ തുടര്‍ ന്ന് തട്ടിപ്പിനിര യായ ആദിവാസി കുടുംബങ്ങള്‍ കേസ് കൊടുത്തപ്പോള്‍ പോലീസ് കരാ റുകാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയുണ്ടായി .എന്നാല്‍ ഈ കേസിന്റെ നടപടിക്രമങ്ങള്‍ ഇപ്പോള്‍ ഇഴഞ്ഞു നീങ്ങുകയാണ്.. കരാറുകാരുടെ തട്ടിപ്പി നിരയായവര്‍ക്ക് ഇപ്പോള്‍ താമസിക്കാന്‍ വീടില്ല. മഴയും വെയിലും കൊണ്ടാണ് കഴി ഞ്ഞുകൂടുന്നത്. ആയതിനാല്‍ തട്ടിപ്പിനിരയായവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുവാന്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പ്‌നടപടി സ്വീകരിക്കണമെന്നും, ഈ കേസിന്റെ നടപടി ക്രമങ്ങള്‍ ദുരിതപ്പെടുത്തണമെന്നും എംഎല്‍എ സബ്മിഷനിലൂടെ ഉന്നയിച്ചു. പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടുക ളുടെ മേല്‍ക്കൂരയുടെ ചോര്‍ച്ച പരിഹരിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശം നല്‍കി യിട്ടുണ്ടെന്ന് മന്ത്രി ഒ ആര്‍ കേളു മറുപടിയില്‍ പറഞ്ഞു.