കടമ്പഴിപ്പുറം: വിവിധ നിക്ഷേപ വായ്പാ പദ്ധതികളിലൂടെ കരിമ്പയിലെ സാധാരണ ക്കാരുടെ സാമ്പത്തിക പ്രതിസന്ധികളില്‍ താങ്ങായി മാറിയ ഗ്രാമധനശ്രീ ഭാരത് ഫൗണ്ടേഷന്‍ പുലാപ്പറ്റയിലും പ്രവര്‍ത്തനം തുടങ്ങുന്നു. ഉമ്മനഴി എന്‍.എം.ഡി ആര്‍ക്കേ ഡില്‍ ആരംഭിക്കുന്ന പുതിയ ശാഖയുടെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകിട്ട് നാല് മണി ക്ക് സിനിമാതാരം ജയരാജ് വാര്യര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ചെയര്‍മാന്‍ യു.എസ്. സുജിത്ത്, മാനേജിംങ് ഡയറക്ടര്‍ എം.പ്രമോദ്, ഭരണസമിതി അംഗങ്ങളായ കെ.ജെ.കെ. ഉണ്ണി, സി.ജെ.പ്രബിന്‍, പി.വി.വിനീഷ്, പി.ആര്‍.സുനീഷ്, എം.സി.സന്തോഷ് എന്നിവര്‍ അറിയിച്ചു.
2020ല്‍ കരിമ്പ ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച ഗ്രാമധനശ്രീ ഭാരത് ഫൗണ്ടേഷ ന്റെ മൂന്നാമത്തെ ശാഖയാണ് പുലാപ്പറ്റയില്‍ ആരംഭിക്കുന്നത്. കരിമ്പയിലെ പ്രധാന ശാഖയ്ക്കു പുറമെ തച്ചമ്പാറ ശാഖയും പ്രവര്‍ത്തിച്ചുവരുന്നു. സ്ഥിരം നിക്ഷേപം, നിത്യ നിക്ഷേപം, ആര്‍.ഡി, ഗ്രൂപ്പ് ലോണുകള്‍, ഗോള്‍ഡ് ലോണുകള്‍ കൂടാതെ വനിതകള്‍ക്കാ യുള്ള വായ്പാ പദ്ധതികളുമുണ്ട്.
ഉദ്ഘാടന ചടങ്ങില്‍ ഹരിശരണാര്‍ത്തി കേശവന്‍ നമ്പൂതിരി ഭദ്രദീപം തെളിയിക്കും. കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശാസ്തകുമാര്‍, വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് രാധാകൃഷ്ണന്‍ മേനകത്ത് എന്നിവര്‍ മുഖ്യാതി ഥിയാകും. ചലച്ചിത്ര സംവിധായകന്‍ വിജീഷ് മണി വിശിഷ്ടാതിഥിയാകും. വാര്‍ഡ് മെമ്പര്‍ സി.റീജ, ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കല്ലടിക്കോട് യൂണിറ്റ് പ്രസിഡന്റ് രതീഷ് വിസ്മയ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പി.എ. കമറുദ്ധീന്‍, സിദ്ധീക്ക്, കെ.നിഷാദ് തുടങ്ങിയവര്‍ പങ്കെടുക്കും.