മണ്ണാര്‍ക്കാട് : വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് എ.ഐ. കാമറ, സ്പീഡ് കാമറ എന്നിവ വഴി നേരിട്ടുള്ള വാഹനപരിശോധനയിലോ തയാറാക്കപ്പെടുന്ന ഇ ചെ ല്ലാന്റെ പേരില്‍ വ്യാജ എസ്.എം.എസ്, വാട്‌സ് ആപ്പ് സന്ദേശങ്ങളും ശ്രദ്ധിക്കണമെന്ന് പൊലിസ്. ഇ-ചെല്ലാന്റെ പേരില്‍ വ്യാജസന്ദേമയച്ച് പണം തട്ടാന്‍ ശ്രമിക്കുന്ന തട്ടിപ്പു കാരുടെ എണ്ണം വര്‍ധിക്കുകയും നിരവധി പേര്‍ക്ക് പണം നഷ്ടമായതായി പരാതി ഉയര്‍ ന്ന സാഹചര്യത്തിലുമാണ് പൊലിസിന്റെ ജാഗ്രതാ നിര്‍ദേശം. ഇ-ചെല്ലാന്റെ ഔദ്യോ ഗിക ലോഗോയം ഭാഷയും ഉപയോഗിച്ച് വ്യാജസന്ദേശങ്ങള്‍ അയച്ചാണ് ആളുകളെ കബ ളിപ്പിക്കുന്നത്. ആരെങ്കിലും വാട്‌സ് ആപ്പില്‍ അയച്ച് തരുന്ന ആപ്ലിക്കേഷന്‍ ഫയല്‍ (എ പികെ ലിങ്ക്) ക്ലിക്ക് ചെയ്യുന്നത് വഴി ആപ്പുകളിലേക്ക് പോയി കെണിയിലകപ്പെടാന്‍ കാ രണമാകുമെന്ന് പൊലിസ് പറയുന്നു. അതുകൊണ്ട് തന്നെ ഇ-ചെല്ലാന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് മാത്രം വിവരങ്ങള്‍ സ്വീകരിക്കുക.

ഇ-ചെല്ലാന്റെ പേരില്‍ വരുന്ന ഏതെങ്കിലും സന്ദേശം ലഭിച്ചാല്‍, അത് ഔദ്യോഗിക വെബ്‌സൈറ്റില്‍ ിന്നുള്ളതാണോ എന്ന് ഉറപ്പാക്കുക. അല്ലെങ്കില്‍, ഇ-ചെല്ലാന്റെ ഉപഭോക്തൃ സേവന വിഭാഗവുമായി നേരിട്ട് ബന്ധപ്പെടുക. വ്യക്തിഗത വിവരങ്ങള്‍ ഒരിക്കലും ഒരു വ്യാജ സന്ദേശത്തില്‍ നല്‍കരുത്. ഇ-ചെല്ലാന്റെ പേരില്‍ വരുന്ന ഒരു സന്ദേശം നിങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍, പാസ്വേഡ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവ നല്‍കാന്‍ ആവശ്യപ്പെട്ടാല്‍ അത് തട്ടിപ്പാണ്. ഈ വിവരങ്ങള്‍ ഒരിക്കലും ഇ-ചെല്ലാന്റെ ഔദ്യോഗിക സന്ദേശങ്ങളില്‍ ആവശ്യപ്പെടില്ല.സംശയാസ്പദമായ ലിങ്കു കളില്‍ ക്ലിക്ക് ചെയ്യരുത്. ഇ-ചെല്ലാന്റെ പേരില്‍ വരുന്ന സന്ദേശങ്ങളില്‍ നിന്ന് ലഭി ക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നത് നിങ്ങളുടെ ഉപകരണത്തില്‍ മാല്‍വെയര്‍ ഇന്‍ സ്റ്റാള്‍ ചെയ്യാന്‍ സാധ്യതയുണ്ട്. ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കണം.

തട്ടിപ്പിനെക്കുറിച്ച് ഇ-ചെല്ലാന്റെ ഉപഭോക്തൃ സേവന വിഭാഗത്തെ അറിയിക്കുക. 01204925505 എന്ന ഫോണ്‍ നമ്പര്‍ വഴിയും https://echallan.parivahan.gov.in, helpdesk-echallan@gov.in എന്നിവ വഴിയും ഇ-ചെല്ലാന്റെ ഉപഭോക്തൃ സേവ വിഭാഗവുമായി ബന്ധപ്പെടാം. എന്തെങ്കിലും സാങ്കേതിക തകരാറുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ helpdesk-mparivahan@gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്. തട്ടിപ്പി നെക്കുറിച്ച് ഇ-ചെല്ലാന്റെ ഉപഭോക്തൃ സേവന വിഭാഗത്തെ അറിയിക്കുന്നത് മറ്റ് ആളുകളെ ഈ തട്ടിപ്പില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കും. ഓണ്‍ലൈന്‍ സാമ്പ ത്തിക തട്ടിപ്പിനിരയായാല്‍ ‘1930’ എന്ന നമ്പറില്‍ വിളിച്ച് ഒരു മണിക്കൂറിനകം പരാതി രജിസ്റ്റര്‍ ചെയ്യണം. cybercrime.gov.in എന്ന വെബ് വിലാസത്തിലും പരാതി രജിസ്റ്റര്‍ ചെയ്യാ മെന്നും പൊലിസ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!