മണ്ണാര്‍ക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ അരിയൂര്‍ സ്‌കൂള്‍ പടി ഭാഗത്ത് നിയന്ത്രണംവിട്ട കാര്‍ റോഡിരികിലെ മതിലും ഗെയിറ്റും തകര്‍ത്ത് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. കാര്‍ യാത്രികര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്ന് ഉച്ചകഴിഞ്ഞ് 2.45 നാണ് സംഭവം. മണ്ണാര്‍ക്കാട് ഭാഗത്തുനിന്നും പെരിന്തല്‍മണ്ണ ഭാഗത്തേക്കു പോവുകയാ യിരു ന്നു വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കോട്ടക്കല്‍ പുഴക്കാട്ടിരി സ്വദേശികളായ രണ്ടുപേരാണ് കാറിലുണ്ടായിരുന്നത്. നെയ്യപ്പാടത്ത് ഉമ്മറിന്റെ ഗെയിറ്റും മതിലും തകര്‍ത്താണ് കാര്‍ വീട്ടുമുറ്റത്തേക്ക് മറിഞ്ഞത്.  സംഭവസമയം ശക്തമായ മഴയുണ്ടായി രുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!