പാലക്കാട് : ഗവ ഐ.ടി.ഐകളില്‍ പ്രവേശനത്തിന് ജൂലൈ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫീസ് :100 രൂപ. https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി യും https://det.kerala.gov.in എന്ന ലിങ്കിലൂടെയും അപേക്ഷിക്കാം.

അട്ടപ്പാടി ഗവ ഐ.ടി.ഐയില്‍ ഡ്രാഫ്ട്സ്മാന്‍ സിവില്‍, ഇലക്ട്രിഷ്യന്‍, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, മെക്കാനിക് ഡീസല്‍, വെല്‍ഡര്‍ ട്രേഡുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ : 04924 296516.

പെരുമാട്ടി ഗവ ഐ.ടി.ഐയില്‍ മെക്കാനിക്ക് അഗ്രികള്‍ച്ചറല്‍ മെഷിനറി (എന്‍.എസ്. ക്യൂ.എഫ്), ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ എന്നീ എന്‍.സി.വി.ടി മെട്രിക്ക് ട്രേഡുകളില്‍ പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഫോണ്‍ : 04923 234235, 9995452433.

വാണിയംകുളം ഗവ ഐ.ടി.ഐയില്‍ ഡ്രാഫ്ട്സ്മാന്‍ സിവില്‍ (2 വര്‍ഷം),  ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്നോളജി (1 വര്‍ഷം) ട്രേഡുകളില്‍ പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഫോണ്‍: 0466 2227744.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!