കല്ലടിക്കോട് : കരിമ്പ പഞ്ചായത്തിലെ മൂന്നേക്കര്‍ മരുതുംകാട്, പാങ്ങ് പ്രദേശങ്ങളില്‍ കാട്ടാനശല്ല്യം രൂക്ഷമായ സാഹചര്യത്തില്‍ മൂന്നേക്കറില്‍ വിളിച്ചു ചേര്‍ന്ന പൊതു യോഗത്തില്‍ ജനകീയ പ്രതിരോധ സമിതി രൂപീകരിച്ചു. മനുഷ്യ – വന്യജീവി സംഘര്‍ഷ ലഘൂകരണ സമിതി എന്ന പേരില്‍ എച്ച്. ജാഫര്‍ ചെയര്‍മാനും വി.ജെ സോജന്‍ കണ്‍വീ നറുമായുള്ള 14 അംഗ ജനകീയ സമിതിയാണ് രൂപീകരിച്ചത്. അപകടകാരിയായ കാട്ടാ നയെ പിടികൂടുന്നതിനും ദ്രുത കര്‍മ്മ സേനയുടെ സേവനം മുഴുവന്‍ സമയവും പ്രദേശ ത്ത് ലഭ്യമാക്കുന്നതിനുമായി എം.എല്‍.എ മുഖാന്തിരം വനം മന്ത്രി, ഡി.എഫ്.ഒ മുഖാന്തി രം ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കാന്‍ തീരു മാനിച്ചു.
കാട്ടാനകള്‍ കാരണം പ്രദേശത്ത് ജനജീവിതം ഭീതിയുടെ മുള്‍മുനയിലാണ്. ഇന്നലെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കാട്ടാന തകര്‍ത്തു. കരിമ്പ ചുള്ളിയാം കുള ത്തിന് സമീപം പാങ്ങ് ഇളങ്ങോട് പ്രദീപിന്റെ കാറാണ് ആന തകര്‍ത്തത്. പുലര്‍ച്ചെ 12.30ഓടെയായിരുന്നു സംഭവം. ശബ്ദം കേട്ട് പ്രദീപ് പുറത്തിറങ്ങി നോക്കുമ്പോള്‍ കാട്ടാന കാര്‍ തകര്‍ക്കുന്നതാണ് കണ്ടത്. ബഹളം വെച്ചതിനെ തുടര്‍ന്ന് ആന സ്ഥലത്ത് നിന്നും പോയി. കാറിന്റെ രണ്ട് ഡോറും പിറകുവശവും ആന തകര്‍ത്തു. കഴിഞ്ഞ ദിവസം രണ്ടാം വാര്‍ഡില്‍ മേമന വീട്ടില്‍ ടി.എം.ബാബുവിന്റെ കൃഷിയിടത്തിലെ ത്തിയ കാട്ടാനകള്‍ ഒറ്റരാത്രികൊണ്ട് 15ലധികം തെങ്ങുകള്‍ നശിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്. കാട്ടാനയെ നിരന്തരം നിരീക്ഷിച്ച് നാശനഷ്ട ങ്ങള്‍ കുറയ്ക്കാനാണ് വനംവകുപ്പിന്റെ ശ്രമം. ആനയെ ഉള്‍ക്കാട്ടിലേക്ക് തുരത്താനും നീക്കമുണ്ട്.
യോഗത്തില്‍ കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് രാമചന്ദ്രന്‍ അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ എച്ച്. ജാഫര്‍, അനിത സന്തോഷ്, പാലക്കയം ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ മനോജ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രാമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.