കാരാകുര്‍ശ്ശി : ബി.ജെ.പി. കാരാകുര്‍ശ്ശി പഞ്ചായത്ത് കമ്മിറ്റി പ്രതിഭാ സംഗമം നടത്തി. എസ്.എസ്.എല്‍.സി, പ്ലസ്ടു സമ്പൂര്‍ണ എപ്ലസ് ജേതാക്കള്‍, എല്‍.എസ്.എസ്, യു.എസ്. എസ് ജേതാക്കള്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെ റാങ്ക് ജേതാക്കള്‍ തുടങ്ങി 150 വിദ്യാര്‍ ഥികളെ അനുമോദിച്ചു. സ്‌കൗട്ട് അധ്യാപകനായിരുന്ന പി.വിജയന്‍ മാസ്റ്ററെ ആദരിച്ചു. പ്രതിഭാ സംഗമം പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. കരിമ്പ മണ്ഡലം പ്രസിഡന്റ് പി.ജയരാജ് അധ്യക്ഷനായി. മണ്ഡലം ജനറല്‍ സെക്രട്ടറി ടി.അനൂപ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സ്‌നേഹ രാമകൃഷ്ണന്‍, യുവമോര്‍ച്ച കരിമ്പ മണ്ഡലം പ്രസിഡന്റ് നിധിന്‍ ശങ്കര്‍, എ.ബ്രിജേഷ്, ടി.ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.
