പാലക്കാട് : 2024-25 സാമ്പത്തിക വര്‍ഷത്തില്‍ കുത്തന്നൂര്‍, വടകരപ്പതി, അഗളി, വല്ലപ്പുഴ, എലവഞ്ചേരി എന്നീ സി.ഡി.എസുകള്‍ക്ക് കീഴില്‍ ആരംഭിക്കുന്ന അഞ്ച് ഇന്റഗ്രേറ്റഡ് ഫാമിങ് ക്ലസ്റ്ററുകളില്‍ ഓരോന്നിലും ഐ.എഫ്.സി ആങ്കര്‍, സീനിയര്‍ സി.ആര്‍.പി എന്നിവരെ നിയമിക്കും. മൂന്ന് വര്‍ഷമാണ് കാലാവധി. എല്ലാ വര്‍ഷവും അപ്രൈസല്‍ നടത്തി മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നവര്‍ക്ക് തുടര്‍നിയമനം നല്‍കും.
ഐ.എഫ്.സി ആങ്കര്‍ – ഡിഗ്രി/ഡിപ്ലോമ അഗ്രികള്‍ച്ചര്‍/അലൈഡ് സയന്‍സസ് കൃഷി യിലോ ഫാം ബേസ്ഡ് ലൈവ്ലിഹുഡിലോ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. എക്സ്റ്റ ന്‍ഷന്‍ ആന്‍ഡ് മാര്‍ക്കറ്റിങ് പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. മേല്‍പറഞ്ഞ യോഗ്യതയുള്ളവരെ ലഭിക്കാത്തപക്ഷം മറ്റു ഡിഗ്രിയുള്ളവരെ പരിഗണിക്കും. ഇത്തര ത്തിലുള്ളവര്‍ രണ്ട് വര്‍ഷം കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ളവരാക ണം. ഒരുമാസത്തെ ഓണറേറിയം 8750 രൂപ. അതാത് ബ്ലോക്ക്/പഞ്ചായത്തുകളില്‍ നിന്നുമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
സീനിയര്‍ സിആര്‍പി – കൃഷിസഖി / പശുസഖി/ അഗ്രി സി.ആര്‍.പി എന്ന നിലയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവരാകണം. സി.ആര്‍.പിയുടെ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഒരു മാസത്തെ ഓണറേറിയം 10000 രൂപ.
വിദ്യാഭ്യാസ/അനുഭവ പരിചയങ്ങള്‍, കുടുംബശ്രീ അംഗത്വം, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷകള്‍ സി.ഡി.എസില്‍ സ്വീകരിക്കേണ്ടതും യോഗ്യമായ അപേക്ഷകള്‍ ജൂലൈ 15നകം ജില്ലാ മിഷനില്‍ സമര്‍പ്പിക്കേണ്ടതുമാണെന്ന് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491 2505627