കോട്ടോപ്പാടം: കാലില്‍ പരിക്കുമായി തിരുവിഴാംകുന്ന് ഇരട്ടവാരി കരടിയോട് ഭാഗ ത്തെത്തിയ കാട്ടാനയെ വനംവകുപ്പിന്റെ നേതൃത്വത്തില്‍ മയക്കുവെടിവെച്ചു. വെടിയേറ്റ ആനയെ വനപാലകര്‍ നിരീക്ഷിച്ച് വരുന്നതായാണ് വിവരം. പരിക്കുള്ള കാട്ടാനയക്ക് ചികിത്സ നല്‍കുന്നതിനായാണ് മയക്കുവെടി വെച്ചത്. ആനയ്ക്ക് പത്ത് വയസ്സ് പ്രായം കണക്കാക്കുന്നു. ഇന്ന് രാവിലെ 10.30ഓടെയായിരുന്നു സംഭവം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഈ ആന ജനവാസ മേഖലയിലുണ്ട്. ഇന്ന് പുലര്‍ച്ചയോടെ കരടി യോട് ഭാഗത്ത് ആനയെ കണ്ട നാട്ടുകാര്‍ വനംവകുപ്പിനെ വിവരം അറിയിക്കുകയായി രുന്നു. വനപാലകരെത്തി ആനയെ നിരീക്ഷിച്ചപ്പോഴാണ് കാലിലെ പരിക്ക് കണ്ടത്. തുടര്‍ന്ന് ചികിത്സനല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. ഡേവിഡ് എബ്രഹാമിനെ സ്ഥലത്തെത്തിച്ച് ആന യെ മയക്കുവെടിവെച്ചു. വെടിയേറ്റ ആന വീടുകളുടെ സമീപത്തെ റബര്‍തോട്ടത്തിലേ ക്ക് കയറിയത് ഭീതിപരത്തി. പിന്നീട് ആന സ്വകാര്യപറമ്പിലെത്തി. ആന മയങ്ങിയ ശേഷം ചികിത്സ നല്‍കി കാട്ടിലേക്ക് തുരത്തു ന്നതിനായുള്ള ശ്രമങ്ങളും നടന്ന് വരുന്ന തായാണ് അറിയുന്നത്. മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫിസര്‍ എന്‍.സുബൈര്‍, തിരുവിഴാം കുന്ന് ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍, സൈലന്റ് വാലി റെയ്ഞ്ച് എന്നിവടങ്ങളില്‍ നിന്നുള്ള വനപലകരും ദ്രുതപ്രതികരണ സേനഅംഗങ്ങളും സ്ഥല ത്തുണ്ട്. മണ്ണാര്‍ക്കാട് പൊലിസും സ്ഥലത്തെത്തിയിട്ടുണ്ട്.