മണ്ണാര്‍ക്കാട്: “വീണു പരിക്കുപറ്റി അമ്മയെ മദര്‍ കെയര്‍ ആശുപത്രിയിലേക്ക് എത്തി ക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു.ആരോഗ്യജീവിതത്തിലേക്ക് അമ്മ തിരിച്ചു നടക്കുമെന്ന്.” ബന്ധുക്കൾ പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ് 104 വയസ്സുള്ള ഏലിയാമ്മ വാക്കറില്‍ പിടിച്ചു നടക്കുന്നത് കണ്ടപ്പോള്‍ അവരുടെ ആ വിശ്വാസം ഒരിക്കല്‍കൂടി ഊട്ടിയുറപ്പിക്കപ്പെട്ടു. ഒപ്പം ബന്ധുക്കളുടെ ഉള്ളില്‍ സമാധാനവും സന്തോഷവും ഒരുപോലെ നിറഞ്ഞു.
പ്രായം 104ലെത്തിയെങ്കിലും മണ്ണാര്‍ക്കാട് കുണ്ടൂര്‍കുന്ന് കുന്നുംപുറത്ത് ഏലിയാമ്മയ്ക്ക് കാര്യമായ ആരോഗ്യഅവശതകളൊന്നുമില്ല. കഴിഞ്ഞ മാസം വീട്ടിനകത്ത് വച്ച് പടി തട്ടി ഇവര്‍ വീണു. വലതുതുടയെല്ല് പൊട്ടി. ബന്ധുക്കള്‍ ഉടന്‍ മദര്‍കെയര്‍ ആശുപത്രിയി ലെത്തിക്കുകയായിരുന്നു. ശസ്ത്രക്രിയയക്ക് വിധേയമാക്കാന്‍ ബന്ധുക്കള്‍ സന്നദ്ധത അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് സീനിയര്‍ ഓര്‍ത്തോപീഡിക്‌സ് സര്‍ജന്‍ ഡോ. മുബാറക് മൊയ്ദീനിന്റെ നേതൃത്വത്തില്‍ അനസ്തേഷ്യാ നല്‍കി ശസ്ത്രക്രിയയ്ക്ക് വിധേയാക്കുകയായിരുന്നു.
പ്രായക്കൂടുതല്‍ഉള്ളത് കൊണ്ട് തന്നെ ഉയര്‍ന്ന അപായസാധ്യതയുള്ള ആളുമായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളെല്ലാം ഉള്ളതുകൊണ്ടാണ് ശസ്ത്ര ക്രിയയക്ക് വിധേയമാക്കിയതെന്ന് ഡോ.മുബാറക് മൊയ്ദീന്‍ പറഞ്ഞു. കാര്‍ഡിയോളജി വിഭാഗം ഡോ.ജേക്കബ് ജോര്‍ജ്, അനസ്‌തേഷ്യാ ടീം, മദര്‍കെയറിലെ മറ്റുജീവനക്കാര്‍, ഏലിയാമ്മയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ നല്‍കിയ പിന്തുണയാണ് വിജയകരമായി ശസത്രക്രിയ പൂര്‍ത്തിയാക്കാന്‍ ആത്മവിശ്വാസം നല്‍കിയതെന്നും ഡോക്ടര്‍ പറഞ്ഞു.
ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടാം ദിവസം മുതല്‍ തന്നെ ഏലിയാമ്മ വാക്കറിന്റെ സഹായ ത്തോടെ നടന്നു തുടങ്ങി. ഏപ്രില്‍ 5ന് ആശുപത്രിയിലെത്തിയ ഏലിയാമ്മ 11-ാം തിയതി വരെ ആശുപത്രിയില്‍ കഴിഞ്ഞു. തുടര്‍ന്നാണ് വീട്ടിലേക്ക് മടങ്ങിയത്. മുമ്പ് 106 വയസ്സു ള്ള ഒരാളെയും മദര്‍കെയര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു നടത്തിയിട്ടുണ്ട്.