അലനല്ലൂര്‍ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂര്‍ യൂണിറ്റ് ജന റല്‍ ബോഡി യോഗവും 2024-26 വര്‍ഷത്തേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പും ക്രൗണ്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലാ വൈസ് പ്രസിഡന്റ് ബാസിത് മുസ്‌ലിം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബാബു മൈക്രോടെക് അധ്യക്ഷനായി. സം സ്ഥാന സെക്ര ട്ടറി വി.എം.ലത്തീഫ് മുഖ്യാതിഥിയായിരുന്നു. യൂണിറ്റ് ജനറല്‍ സെക്രട്ടറി പി.പി.കെ. അബ്ദുറഹ്മാന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ നിയാസ് കൊങ്ങത്ത് കണക്കും അവതരി പ്പിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് എ.പി.മുഹമ്മദ്, മണ്ണാര്‍ക്കാട് യൂണിറ്റ് പ്രസിഡന്റ് രമേഷ് പൂര്‍ണിമ, ജില്ലാ യൂത്ത് വിങ് പ്രതിനിധി സമീര്‍ ചാലിശ്ശേരി, എടത്തനാട്ടുകര യൂണിറ്റ് ജനറല്‍ സെക്രട്ടറി മുഹമ്മദ് കുട്ടി, വര്‍ക്കിംങ് പ്രസിഡന്റ് സൈനുദ്ധീന്‍, കെ.രാധാ കൃഷ്ണന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം സുബൈര്‍ തുര്‍ക്കി, യൂത്ത് വിങ് പ്രസിഡന്റ് യൂസഫ് ചോലയില്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് തെരഞ്ഞെടുപ്പും നടന്നു. ജില്ലാ വൈസ് പ്രസിഡന്റ് ടി.പി.ഷക്കീര്‍ കൂറ്റനാട് വരണാധികാരിയായി. ഭാരവാഹികള്‍ : ബാബു മൈക്രോടെക് (പ്രസിഡന്റ്), പി.പി. കെ.അബ്ദുറഹ്മാന്‍ (ജന.സെക്രട്ടറി), നിയാസ് കൊങ്ങത്ത് (ട്രഷറര്‍).
