തച്ചമ്പാറ : ഉത്സകാഴ്ചകളുടെ വിസ്മയ ചെപ്പ് തുറന്ന് തച്ചമ്പാറ കുന്നത്ത്കാവ് കുറുമ്പ ഭഗവതി ക്ഷേത്രത്തില്‍ പൂരം ആഘോഷിച്ചു. മുതുകുറുശ്ശി,പൊന്നംകോട്,തച്ചമ്പാറ,കുറ്റംമ്പാടം ദേശങ്ങളില്‍ നിന്നായി വളഞ്ഞപാലം,തെക്കുമ്പുറം സീനിയര്‍,ജൂനിയര്‍, തെക്കന്‍സ്, ആക്കംചോല സീനിയര്‍,ജൂനിയര്‍,വാലിപ്പാടംകുന്ന്,മമ്പോക്ക് ജൂനിയര്‍,ചേമ്പാറ,അളാറംപടി,കൂറ്റമ്പട്ടകുന്ന്,പൊന്നംകോട്,നെല്ലിക്കുന്ന്,കമ്പിക്കുന്ന് ജൂനിയര്‍,പുത്തന്‍കുളം,കണ്ണോട്,മുള്ളത്ത് പാറ, ചൂരിയോട്,പഞ്ചമി,വടക്കന്‍ ന്യൂ ഫ്രണ്ട്‌സ് പടിഞ്ഞാറേക്കര, കൂറ്റ മ്പാടം ജൂനിയര്‍,സീനിയര്‍ തുടങ്ങിയ വേലകള്‍ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളി. രാത്രി നാടകം,താലം ചൊരിയല്‍ എന്നിവയും നടന്നു. ഇതോടെ 14 ദിവസം നീണ്ട് നിന്ന ആഘോഷങ്ങള്‍ക്ക് സമാപനമായി.