മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് വന്‍തുക ഒന്നാം സമ്മാനമായി നല്‍കുന്ന തിരുവോണം ബമ്പര്‍ ടിക്കറ്റ് വില്‍പ്പനയില്‍ ഇത്തവണയും പാലക്കാട് ജില്ല മുന്നില്‍. സബ് ഓഫീസു കളിലേതുള്‍പ്പെടെ 6,59,240 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. സംസ്ഥാനത്ത് ടിക്കറ്റ് വില്‍പ്പന 37ലക്ഷത്തിലേക്കെത്തിയിരിക്കുകയാണ്. നിലവില്‍ അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകളില്‍ 36,41,328 ടിക്കറ്റുകള്‍ പൊതുജനങ്ങളിലേക്ക് എത്തി ക്കഴിഞ്ഞതായി ഭാഗ്യക്കുറി വകുപ്പ് അധികൃതര്‍ അറിയിച്ചു.4,69,470 ടിക്കറ്റുകള്‍ വിറ്റ ഴിച്ച് തിരുവനന്തപുരവും 4,37,450 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്.. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ഒരു കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാന വും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം അഞ്ച് ലക്ഷവും രണ്ട് ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമാണ്. അതേസമയം കേരളത്തില്‍ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പ്പനയെന്നും പേപ്പര്‍ ലോട്ടറിയായി മാത്രമാണ് വില്‍ക്കുന്നതെന്നും കാണിച്ച് അവബോധ പ്രചരണം വകുപ്പ് ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഹിന്ദിയ്‌ക്കൊപ്പം, തമിഴ് ഭാഷയിലും വ്യാജ ലോട്ടറിക്കെ തിരേയുള്ള അവബോധ പ്രചരണവുമാണ് വകുപ്പ് മുന്നോട്ട് പോവുകയാണ്.