മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് നഗരത്തില്‍ കാഞ്ഞിരപ്പുഴ ജലസേചന വകുപ്പിന്റെ അധീ നതയിലുള്ള സ്ഥലം വിവിധ സര്‍ക്കാര്‍ സ്ഥാപന സംവിധാനങ്ങള്‍ക്കായി പ്രയോജനപ്പെ ടുത്തണമെന്ന് ആവശ്യമുയരുന്നു. കോടതിപ്പടി മിനിസിവില്‍ സ്റ്റേഷന് പിറകിലായാണ് ജലസേചന വകുപ്പിന്റെ സ്ഥലമുള്ളത്. ഇവിടെ കാടുവളര്‍ന്ന് നില്‍ക്കുന്ന സ്ഥലത്ത് കാ ലപ്പഴക്കമുള്ളതും ആള്‍താമസമവുമില്ലാത്ത ക്വാര്‍ട്ടേഴ്സുകളുമുണ്ട്. ചിലതാകട്ടെ ഇടിഞ്ഞ് വീണിട്ടുമുണ്ട്. ജലസേചനവകുപ്പിന് കീഴില്‍ മൂന്നേക്കറോളം സ്ഥലമാണ് ഇവിടെയുണ്ടാ യിരുന്നത്. മിനിസിവില്‍ സ്റ്റേഷനും മണ്ണാര്‍ക്കാട് മുന്‍സിഫ് കോടതി കെട്ടിടവും ഇതില്‍ നിന്നുള്ള സ്ഥലം വിനിയോഗിച്ചാണ് നിര്‍മിച്ചത്. പുതിയ കോടതി സമുച്ചയം നിര്‍മിക്കാ ന്‍ ജലസേചന വകുപ്പ് 50 സെന്റ് സ്ഥലം കൂടി കൈമാറിയിട്ടുണ്ട്. നിലവില്‍ ഒന്നര ഏക്ക റിനടുത്ത് സ്ഥലം ഇനിയുമുണ്ടെന്നാണ് വിവരം. മണ്ണാര്‍ക്കാടിന്റെ വികസനത്തിനാ വശ്യമായ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് ഈ സ്ഥലം വിനിയോഗിക്കണമെന്നാണ് ആവശ്യമു യരുന്നത്. ജലസേചന വകുപ്പിന്റെ തന്നെ ഇന്‍സ്പെക്ഷന്‍ ബംഗ്ലാവ്, അതിഥി മന്ദിരം എന്നിവ എല്ലാവിധ സൗകര്യങ്ങളോടെയും നിര്‍മിച്ചാലും ഏറെ പ്രയോജനപ്രദമാകും. പൊതുമരാമത്ത് വകുപ്പിന് കീഴില്‍ ആശുപത്രിപ്പടിയിലുള്ള ഒരു റസ്റ്റ് ഹൗസ് മാത്രമാണ് സര്‍ക്കാര്‍ വിശ്രമമന്ദിരമായി നഗരത്തിലുള്ളത്. മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എക്സൈസ് റെയ്ഞ്ച് ഓഫിസ് അസൗകര്യങ്ങള്‍ക്ക് നടുവിലാണ് പ്രവര്‍ത്തിക്കുന്നത്. പുതിയ കെട്ടിടത്തിനാവശ്യമായ സ്ഥലം വിട്ടുനല്‍കണമെന്നാ വശ്യപ്പെട്ട് വകുപ്പ് തലത്തില്‍ എക്സൈസ് നിവേദനം നല്‍കിയിട്ടുണ്ട്.