മണ്ണാര്‍ക്കാട്:മന:ശാസ്ത്ര യുദ്ധത്തിലൂടെയുള്ള ഉന്മൂലന സിദ്ധാന്ത ത്തിന്റെ ക്രൂരമുഖമാണ് ഡല്‍ഹി കലാപത്തിലൂടെ പ്രകടമായതെന്ന് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം. സാദിഖലി. പൗരത്വ നിയമ ഭേദഗതിക്കെതിരെ മണ്ണാര്‍ക്കാട് നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ ഷാഹീന്‍ ബാഗ് സ്‌ക്വയര്‍ സമരവാരത്തിന്റെ സമാപന ദിനത്തില്‍ മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആള്‍ക്കൂട്ട കൊല പാതകങ്ങളിലൂടെയും ആക്രമണങ്ങളിലൂടെയും ഭയാശങ്കകള്‍ സൃഷ്ടി ച്ച് രാജ്യത്തെ ന്യൂനപക്ഷത്തെ പാര്‍ശ്വവല്‍ക്കരിക്കാനാണ് ഫാസിസ്റ്റു കളുടെ ശ്രമം.രാഷ്ട്രത്തിന്റെ സ്വസ്ഥത നശിപ്പിക്കുന്ന നിയമനിര്‍മ്മാണ ങ്ങള്‍ക്കും രാജ്യത്തിന്റെ പൊതുശത്രുവായ ഫാസിസ്റ്റുകള്‍ക്കുമെ തിരായി മതേതര വിശ്വാസികള്‍ ഒറ്റക്കെട്ടായി ജനാധിപത്യ രീതിയില്‍ നടത്തുന്ന പോരാട്ടം വിജയിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.
മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഷമീര്‍ പഴേരി അധ്യക്ഷനായി. ഡോ. പി.സരിന്‍ മുഖ്യപ്രഭാഷണം നടത്തി.മുസ് ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തില്‍ അബ്ദുള്ള, ഭാരവാഹികളായ പൊന്‍പാറ കോയക്കുട്ടി ,ടി.എ.സിദ്ദീഖ്,റഷീദ് ആലായന്‍,കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ജോസഫ്,ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സെക്ര ട്ടറി രാജേന്ദ്രന്‍ നായര്‍,മണ്ഡലം ലീഗ് പ്രസിഡണ്ട് ടി.എ.സലാം, ജനറല്‍ സെക്രട്ടറി സി.മുഹമ്മദ് ബഷീര്‍,ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് വി .വി. ഷൗക്കത്തലി,യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ഗഫൂര്‍ കോല്‍ക്കള ത്തില്‍, ജനറല്‍ സെക്രട്ടറി ബി.എം.മുസ്തഫ തങ്ങള്‍, ട്രഷറര്‍ റിയാസ് നാലകത്ത്,മണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍,തൃശൂര്‍ ജില്ലാ സെക്രട്ടറി എ.എം.സനൗഫല്‍,എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ കൊമ്പത്ത്,മുസ് ലിംലീഗ് മണ്ഡലം ഭാരവാഹികളായ കറു ക്കില്‍ മുഹമ്മദലി,എം.മമ്മദ്ഹാജി,കെ. ആലിപ്പുഹാജി, എം.പി.എ. ബക്കര്‍,സി.ഷഫീഖ് റഹ്മാന്‍, റഷീദ് മുത്തനില്‍, ഹമീദ് കൊമ്പത്ത്, ഹുസൈന്‍ കളത്തില്‍,എം. കെ.ബക്കര്‍, ഹുസൈന്‍ കോളശ്ശേരി, എ. മുഹമ്മദലി,ടി. കെ.മരക്കാര്‍,എം.കെ.മുഹമ്മദലി,നാസര്‍ പുളിക്കല്‍, ഷറഫു ചേനാത്ത്,നൗഷാദ് വെള്ളപ്പാടം,നൗഫല്‍ കളത്തില്‍,കെ. പി.എം.സലീം എന്നിവര്‍ സംസാരിച്ചു.
ബഷീര്‍ തെക്കന്‍,പാക്കത്ത് യൂസഫ്, പാറശ്ശേരി ഹസ്സന്‍, പി.മുഹമ്മ ദലി അന്‍സാരി,അസീസ് പച്ചീരി,കെ.സി. അബ്ദുറഹിമാന്‍, റഫീഖ് കുന്തിപ്പുഴ, മജീദ് തെങ്കര, ഇ.അര്‍സല്‍,കെ.ടി.അബ്ദുള്ള,പാറയില്‍ മുഹമ്മദലി, സി.ടി.ബഷീര്‍, എന്‍.ഫൈസല്‍, റഷീദ് കല്ലടി,പി. നൗഷാദ് ,ജിഷാര്‍ ബാബു,സി.കെ.അഫ്‌സല്‍,സക്കീര്‍ മുല്ലക്കല്‍,സി. മുജീബ് റഹിമാന്‍, സൈനുദ്ദീന്‍ കൈതച്ചിറ, വി.കെ.ഷമീര്‍, സി.കെ .സദക്ക ത്തുള്ള,പി.കെ.നൗഷാദ്,പടുവില്‍ മാനു,എ.കെ.കുഞ്ഞയമു,ഷെരീഫ് പച്ചീരി,ജംഷീര്‍ വാളിയാടി, സമദ് പൂവ്വക്കോടന്‍, സമീര്‍,ഷമീര്‍ മണലടി,ഹാരിസ്,കെ.യു.ഹംസ, മനാഫ് കോട്ടോപ്പാടം, സജീര്‍ ചങ്ങ ലീരി,പി.മുഹമ്മദ്,നാസര്‍ പാതാക്കര, സി.കെ.അബ്ദു റഹ്മാന്‍, പി.മൊയ്തീന്‍,റഫീഖ പാറോക്കോട്,സി.കെ.ഉമ്മുസല്‍മ,ഷാഹിന എരേരത്ത്,എം.കെ.സുബൈദ,ഷഹ്ന കല്ലടി,സീനത്ത് കൊങ്ങത്ത്,ടി. സൈനുല്‍ ആബിദ്,കെ.പി.എ.സലീം,സലീം നാലകത്ത്, എ.യൂസഫ്, കെ.പി.മജീദ് നേതൃത്വം നല്‍കി.
ഒരാഴ്ചക്കാലത്തോളമായി മണ്ണാര്‍ക്കാട്ട് നടന്ന് വന്ന ഷാഹീന്‍ബാഗ് സ്‌ക്വയര്‍ ഐക്യദാര്‍ഢ്യ സമരവാരം ജനപങ്കാളിത്തത്തിലും സംഘാടനത്തിലും ശ്രദ്ധേയമായിരുന്നു. പ്രഗത്ഭരുടെ പ്രഭാഷണ ങ്ങള്‍,സമരഗീതങ്ങള്‍,ആഹ്വാനകവിതകള്‍, സംഗീതാവി ഷ്‌കാരം, കലാപരിപാടികള്‍ തുടങ്ങിയവ ശാഹീന്‍ ബാഗ് സ്‌ക്വയറിലെ അതിജീവന പോരാട്ടത്തിന് ആവേശം പകര്‍ന്നു.