മണ്ണാര്‍ക്കാട്: ആചാരപ്പെരുമയും അനുഷ്ഠാന തികവും നിറയുന്ന മണ്ണാര്‍ക്കാട് പൂരത്തിന് നാളെ കൊടിയേറ്റം.മാര്‍ഗഴിയില്‍ പൂത്ത മല്ലിക യുടെ സൗന്ദര്യസുഗന്ധപെരുമ പാടുന്ന മണ്ണാര്‍ക്കാട് പൂര ത്തിന്റെ ആവേശത്തിലാണ് തട്ടകം.നിശ്ശബദ്ത ചൂഴ്ന്ന് നില്‍ക്കുന്ന വിസ്മയ ങ്ങളുടെ ജീവനകലവറയായ സൈരന്ധ്രി വനത്തിന്റെ താഴ്‌വരയിലെ മണ്ണാര്‍ക്കാടന്‍ ഗ്രാമങ്ങളില്‍ തട്ടകത്തമ്മയുടെ പൂര വിശേഷങ്ങള്‍ നിറയുകയാണ്.രാവ് കണ്ണ് തുറന്നിരുന്ന കുംഭത്തിലെ 19ാം നാളില്‍ ഒഴുകിയെത്തിയ ഭക്തരെ സാക്ഷിയാക്കി പൂരപ്പുറപ്പാട് ആചാര ത്തനിമയുടെ ഗരിമയുണര്‍ത്തി.ചൊവ്വാഴ്ച രാത്രി പതിനൊ ന്നര യോടെ പൂരം കൊട്ടിപ്പുറപ്പെട്ടപ്പോള്‍ ക്ഷേത്രവും പരിസരവും ഭക്തിയുടെ നിറവിലായി.പൂരാഘോഷ കമ്മിറ്റി ഭാരവാഹികളായ മാനേജിംഗ് ട്രസ്റ്റി കെഎം ബാലചന്ദ്രനുണ്ണി,സെക്രട്ടറി എം പുരുഷോ ത്തമന്‍,ക്ഷേത്ര സമിതി പ്രസിഡന്റ് കെസി സച്ചിദാനന്ദന്‍,ഖജാന്‍ജി പി ശങ്കരനാരായണന്‍ തുടങ്ങിയ പൂരാഘോഷ കമ്മിറ്റിയംഗങ്ങളുടേയും നൂറ് കണക്കിന് ഭക്തരുടേയും വാദ്യഘോഷങ്ങളുടേയും അകമ്പടി യോടെ ദേവിയെ ആറാട്ടുകടവിലേക്കാനയിച്ചു. ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് ശങ്കരനാരായണന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മിക ത്വത്തില്‍ നടന്ന താന്ത്രികചടങ്ങുകള്‍ക്ക് ശേഷം ക്ഷേത്രാങ്കണത്തില്‍ ഉറഞ്ഞ് തുള്ളിയ കോമരങ്ങളായ എടപ്പറ്റ ഗോവിന്ദന്‍നായര്‍, എരവിമംഗലം ശ്രീധരന്‍ നായര്‍,വെളിച്ചപ്പാട് പറക്കോട്ടുകാവ് കുമാരന്‍ എന്നിവര്‍ കല്‍പ്പന പുറപ്പെടുവിച്ചശേഷമാണ് ഉദയാര്‍കുന്ന് ഭഗവതിയുടെ തിടമ്പ് ആനയുടെ മുകളിലേറ്റിയത്.തുടര്‍ന്ന് ആചാര വെടി മുഴങ്ങിയതോടെ മണ്ണാര്‍ക്കാട് പൂരാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചുള്ള പുറപ്പാട് നടന്നു.മൂന്നാം പൂരനാളായ വ്യാഴാഴ്ച രാവിലെ 9 മണി മുതല്‍ 12 മണി വരെ ആറാട്ടെഴുന്നെള്ളിപ്പ്, മേളം,നാദസ്വരം എന്നിവ നടക്കും.വൈകീട്ട് മൂന്ന് മണി മുതല്‍ അഞ്ച് മണി വരെ കലാമണ്ഡലം പ്രൊഫ രാമചാക്യാര്‍ അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത്,അഞ്ച് മണി മുതല്‍ ആറ് മണി വരെ പാലക്കാട് രാധാകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന നാദസ്വരവും അരങ്ങേറും. വൈകീട്ട് 5.30ന് കൊടിയേറ്റം നടക്കും.തുടര്‍ന്ന് കല്ലൂര്‍ ഉണ്ണികൃഷ്ണന്റെ തായമ്പക യുണ്ടാകും.രാത്രി 8 മണി മുതല്‍ 10 മണി വരെ കൊമ്പ്,കുഴല്‍ പറ്റും തുടര്‍ന്ന് യദുകുലം നാട്യഗൃഹം അവതരി പ്പിക്കുന്ന നൃത്ത സന്ധ്യയും അരങ്ങേറും. 10 മണി മുതല്‍ ആറാട്ടെഴു ന്നെള്ളിപ്പ്, മേളം,ഇടയ്ക്ക പ്രദക്ഷിണം എന്നിവയുമുണ്ടാകും.