കോട്ടോപ്പാടം: വടശ്ശേരിപ്പുറം ഷെയ്ക്ക് അഹമ്മദ് ഹാജി മെമ്മോറിയല്‍ ഗവ.ഹൈ സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം എന്‍.ഷംസുദ്ദീന് എം.എല്‍ .എ. നിര്‍വഹിച്ചു. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് 2022-23 വാര്‍ഷിക പദ്ധതിയിലു ള്‍പ്പെടുത്തി രണ്ട് കോടി രൂപ ചെലവിലാണ് കെട്ടിടമൊരുക്കുന്നത്. ആറു ക്ലാസ് മുറിക ള്‍, കോണ്‍ഫറന്‍സ് ഹാള്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ശുചിമുറികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഇരുനിലകെട്ടിടത്തിലുണ്ടാകും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന അധ്യക്ഷയായി. പി.ഡബ്ല്യു.ഡി. അസി.എക്സി. എഞ്ചിനീയര്‍ എം. അനീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. റജീന, പഞ്ചായത്ത് അംഗം കെ.വിനീത, ഡി.ഡി.ഇ. പി.സുനിജ, ഡി.ഇ.ഒ. ടി.എം സലീന ബീവി, എ.ഇ.ഒ. സി.അബൂബക്കര്‍, പി.ടി.എ. പ്രസിഡന്റ് എ. കുഞ്ഞയമു, എം.മനോജ്, ഉമ്മര്‍ മനച്ചിത്തൊടി, ടി.എം നസീര്‍ ഹുസൈന്, ഹമീദ് കൊമ്പത്ത്, എസ്.എം.സി. ചെയര്മാന് എ.റഫീക്, ജലീല്‍ പൊന്‍പാറ, എന്‍.സമദ്, അക്കര മുഹമ്മദ്, എം.അബ്ദു റഹ്മാന്, എ.ഉനൈസ്, ടി.പി അഫ്സല്, കെ.ഹംസപ്പ, സി.എ ഉഷ, എം.ഷഫീഖ്, കോണ്‍ ട്രാക്ടര്‍ കെ.സോമന്, ഹെഡ്മാസ്റ്റര് ഇന്‍ചാര്‍ജ് പി.അബ്ദുനാസര്‍, അധ്യാപിക സംഗീത എന്നിവര്‍ സംസാരിച്ചു.
