തച്ചമ്പാറ: മാലിന്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാലയങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് മിനി എം.സി.എഫ് വിതരണം ചെയ്ത് തച്ചമ്പാറ പഞ്ചായത്ത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോര്‍ജ് തച്ചമ്പാറ, തനൂജ രാധാകൃഷ്ണന്‍ തുടങ്ങി യവര്‍ പങ്കെടുത്തു. ജനകീയാസൂത്രണം പദ്ധതിയിലുള്‍പ്പെടുത്തി ആദ്യഘട്ടത്തില്‍ തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെന്റ് ഡൊമിനിക് യു.പി. സ്‌കൂള്‍, എടായിക്കല്‍ സി.എം. എ.എല്‍.പി. സ്‌കൂള്‍, പാലക്കയം കാര്‍മ്മല്‍ സ്‌കൂള്‍, മുതുകുറുശ്ശി കെ.വി.എല്‍.പി. സ്‌കൂള്‍ എന്നിവടങ്ങളിലേക്കാണ് മിനി എം.സി.എഫുകള്‍ നല്‍കിയത്. വിദ്യാര്‍ഥികളടക്കം വലിച്ചെറിയുന്ന മാലിന്യങ്ങള്‍ ടൗണില്‍ സ്ഥിരം കാഴ്ചയായി മാറുന്ന സാഹചര്യത്തിലാണ് ഇടപെടല്‍.