മണ്ണാര്‍ക്കാട് : പട്ടപ്പാകല്‍ കാട്ടുപന്നി ആക്രമണമുണ്ടായതോടെ കരിമ്പനത്തോട്ടം പച്ച ക്കാട് പ്രദേശം ഭീതിയിലായി. രാവെന്ന പകലെന്നോ വ്യത്യാസമില്ലാതെ കാട്ടുപന്നികള്‍ ഒറ്റയ്ക്കും കൂട്ടമായി സഞ്ചരിക്കുന്നതിനാല്‍ ധൈര്യമായി വഴിനടക്കാന്‍ പോലും വയ്യെ ന്ന നിലയിലാണ് പ്രദേശവാസികള്‍. ഇതിനിടെ ഇന്നലെ കാട്ടുപന്നിയിടിച്ച് വീണ് അഞ്ചു വയസ്സുകാരന് പരിക്കേല്‍ക്കുകയും ചെയ്തതോടെ പ്രദേശത്തിന്റെ ഭീതിയും ഇരട്ടിച്ചു.

മണ്ണാര്‍ക്കാട് നഗരത്തിന് തൊട്ടടുത്ത് നൊട്ടമലയോട് ചേര്‍ന്നാണ് കാഞ്ഞിരപ്പുഴ പഞ്ചാ യത്തിലെ പച്ചിലക്കാട് കോളനി സ്ഥിതി ചെയ്യുന്നത്. വിയ്യക്കുറുശ്ശി സ്‌കൂളിന് പിന്‍വശ ത്തായുള്ള ഈഭാഗത്ത് നൂറിലേറെ കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവിടുത്തെ കുട്ടി കളില്‍ പത്തുവയസ്സുവരെ പ്രായമുള്ളവര്‍ പ്രാഥമിക വിദ്യാഭ്യാസത്തിനായി വിയ്യക്കു റുശ്ശി ജിഎല്‍പി സ്‌കൂളിലേക്കാണ് എത്തുന്നത്. ഇരുവശവും റബ്ബര്‍തോട്ടങ്ങളും ഒഴിഞ്ഞ പറമ്പുമെല്ലാമുള്ള വിയ്യക്കുറുശ്ശി പച്ചക്കാട് റോഡിലൂടെയാണ് കുട്ടികളെ രക്ഷിതാക്കള്‍ സ്‌കൂളിലേക്ക് എത്തിക്കുന്നതും തിരികെ കൊണ്ട് വരുന്നതും. വര്‍ഷങ്ങളായി പ്രദേശ ത്ത് കാട്ടുപന്നി ശല്ല്യമുണ്ടെന്നും നൊട്ടമലയില്‍ കാട്ടുപന്നികള്‍ പെരുകുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

പൊന്തക്കാടുകളാണ് ഇവയുടെ താവളം. ഇവിടെ നിന്നും രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നാട്ടുവഴികളിലേക്കിറങ്ങും. ഇവയുടെ സഞ്ചാരം കാല്‍നടയാത്രക്കാ ര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയുമാണ്. ഇന്നലെ പതിവുപോലെ രക്ഷിതാക്കള്‍ക്കൊപ്പം സ്‌കൂളിലേക്ക് പോവുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്കാണ് കാട്ടുപന്നി ഓടിക്കയറിയതും ആദിത്യനെന്ന കുട്ടിയെ ഇടിച്ചു വീഴ്ത്തിയതും. കാഞ്ഞി രപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജന്‍, വൈസ് പ്രസിഡന്റ് സിദ്ദീഖ് ചേപ്പോ ടന്‍, സ്ഥിരം സമിതി അധ്യക്ഷ മിനി ജോണ്‍ എന്നിവര്‍ വീട്ടിലെത്തിയും വാര്‍ഡ് മെമ്പര്‍ സ്മിത ജോസഫ് ആശുപത്രിയിലെത്തിയും കുട്ടിയെ സന്ദര്‍ശിച്ചു.

പ്രദേശവാസികള്‍ക്ക് ശല്ല്യമായി മാറുന്ന കാട്ടുപന്നികളെ ലൈസന്‍സുള്ള ഷൂട്ടര്‍മാരെ നിയോഗിച്ച് വെടിവെച്ച് കൊല്ലുമെന്ന് ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ പദവി കൂടിയുള്ള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജന്‍ പറഞ്ഞു. ഇക്കാര്യം വനം വകുപ്പിനെ അറിയിച്ചിട്ടുണ്ട്. കാട്ടുപന്നികള്‍ തമ്പടിക്കാതിരിക്കാന്‍ സ്വകാര്യ തോട്ട ങ്ങളിലേയും പറമ്പുകളിലേയും പൊന്തക്കാടുകള്‍ വെട്ടിനീക്കാന്‍ നടപടിയെടുക്കു മെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!