പാലക്കാട് : ഗവ മെഡിക്കല്‍ കോളെജിലെ ഐ.പി വിഭാഗം ആദ്യഘട്ട ഉദ്ഘാടനം ഇന്ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പട്ടികജാതി-പട്ടിക വര്‍ഗ പിന്നാക്ക വിഭാഗ ക്ഷേമ ദേവസ്വം പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കെ. രാധാ കൃഷ്ണന്‍ അധ്യക്ഷനാകും. ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്, വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, വി.കെ ശ്രീകണ്ഠന്‍ എം.പി, മുന്‍ മന്ത്രിമാരായ എ.കെ ബാലന്‍, എ.പി അനില്‍കുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളാവും. എം.എല്‍.എമാരായ ഷാഫി പറമ്പില്‍, മുഹമ്മദ് മുഹ്സിന്‍, പി. മമ്മിക്കുട്ടി, കെ. പ്രേംകുമാര്‍, കെ. ശാന്ത കുമാരി, എന്‍. ഷംസുദ്ദീന്‍, എ. പ്രഭാകരന്‍, പി.പി സുമോദ്, കെ. ബാബു, കെ.ഡി പ്രസേ നന്‍, പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ കെ. ഗോപാ ലകൃഷ്ണന്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, സബ് കലക്ടര്‍ മിഥുന്‍ പ്രേംരാജ്, നഗരസഭ കൗണ്‍സിലര്‍ ഡോ. വി.എം ഹേമലത കട്ടിയാര്‍, ഡി.എം.ഒ കെ.ആര്‍ വിദ്യ, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.എസ് ശ്രീജ, പാലക്കാട് ഐ.ഐ.എം.എസ് ഡയറക്ടര്‍ ഒ.കെ മണി, പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലക് എന്നിവര്‍ സംസാരിക്കും. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയര്‍ എല്‍. ബീന റിപ്പോര്‍ട്ട് അവതരിപ്പിക്കും.