മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയാക്കി ഉയര്‍ത്തണമെന്ന് പെരിമ്പ ടാരി ഗ്രീന്‍വാലി റസിഡന്റ്‌സ് അസോസിയേഷന്‍ ഏഴാം വാര്‍ഷിക സമ്മേളനം ആവ ശ്യപെട്ടു. വന്യജീവി ആക്രമണത്തിനും തെരുവുനായശല്ല്യത്തിനും ശാശ്വത പരിഹാരം കാണുക, പെരിമ്പടാരി – നായാടിക്കുന്ന് റോഡ് പണി പൂര്‍ത്തീകരിക്കുക, പെരിമ്പടാരി പള്ളിപ്പടി സെന്റ് ഡൊമിനിക് സ്‌കൂള്‍ റോഡ് ഇരുവശവും കോണ്‍ക്രീറ്റ് ചെയ്ത അപക ടാവസ്ഥ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. നഗരസഭാ കൗണ്‍സിലര്‍ സിന്ധു ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഗ്രീന്‍വാലി പ്രസിഡന്റ് എം.ചന്ദ്രദാസന്‍ അധ്യക്ഷനായി. മുന്‍ ഡെ പ്യുട്ടി സ്പീക്കര്‍ ജോസ് ബേബി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി പി.അച്ചുതനുണ്ണി റിപ്പോര്‍ട്ടും ലിസ്സി ദാസ് വനിതാവേദി റിപ്പോര്‍ട്ടും ട്രഷറര്‍ എം.പി.ഉമ്മര്‍ വരവു ചെലവു കണക്കും അവതരിപ്പിച്ചു. 11 വയസിന് താഴെയുള്ള കുട്ടികളുടെ ടേബിള്‍ ടെന്നീസ് മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ സെബാസ്റ്റ്യന്‍ ജേക്കബിന് ഉപഹാരം നല്‍കി അനുമോദിച്ചു. ജിജിമാത്യു, കെ.വിജയരാഘവന്‍, അഡ്വ.പ്രകാശ്, സുപ്രിയ, അജി ഐസക്, ആന്‍സ് ബാബു, വിനു ജേക്കബ് തോമസ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹി കള്‍: അജി ഐസക് (പ്രസിഡന്റ്), അമ്പിളി (വൈസ് പ്രസിഡന്റ്), എം.പി.ഉമ്മര്‍ (സെ ക്രട്ടറി), ലിസ്സി ദാസ് (ജോ.സെക്രട്ടറി), ജിജി മാത്യു (ട്രഷറര്‍). വനിതാവേദി ഭാരവാഹി കള്‍: സുപ്രിയ ബാബുരാജ് (പ്രസിഡന്റ്), ആന്‍സ് ബാബു (സെക്രട്ടറി), എം.പി.ഷാഹിന, വിനീത (വൈസ് പ്രസിഡന്റ്), ചിഞ്ചു എബി, ഷീല പൂക്കുത്ത് (ജോ.സെക്രട്ടറി), എം. ദേവദാസ്, പി.ബാബു (ഓഡിറ്റര്‍).

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!