മണ്ണാര്‍ക്കാട് : പാര്‍പ്പിടത്തിനും തൊഴിലുറപ്പ് പദ്ധതിയ്ക്കും പ്രാധാന്യം നല്‍കി കുമരം പുത്തൂര്‍ ഗ്രാമ പഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്. 46,94,48,676 രൂപ വരവും 45,18,76,301 രൂപ ചെലവും 1,75,72,375 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റ് ഗ്രാമ പഞ്ചാ യത്ത് വൈസ് പ്രസിഡന്റ് റസീന വറോടനാണ് അവതരിപ്പിച്ചത്. കൃഷി, മൃഗസംരക്ഷ ണം തുടങ്ങിയ അനുബന്ധമേഖലകള്‍ ഉള്‍പ്പടുന്ന ഉല്‍പ്പാദന മേഖലയ്ക്ക് 87,80,892 രൂപ നീക്കി വെച്ചു. പാലിയേറ്റിവ് കെയര്‍, ആയുര്‍വേദ, ഹോമിയോ ആശുപത്രികള്‍ക്ക് മരു ന്നുവാങ്ങള്‍ കുടിവെള്ള പദ്ധതികളുടെ നടത്തിപ്പ്, സ്‌കൂളുകളുടെ വികസന പ്രവര്‍ത്ത നങ്ങള്‍, ആശ്രയ അഗതി അതിദരിദ്രരുടെ ക്ഷേം എന്നിവ ഉള്‍ക്കൊള്ളുന്ന സേവന മേഖ ലയ്ക്ക് 8,01,95,580രൂപ വകയിരുത്തി. വിവിധ റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ ഉള്‍ പ്പെടുന്ന പശ്ചാത്തല മേഖലയ്ക്ക് 4,43,68,960 രൂപയും നീക്കിവെച്ചു.
തൊഴിലുറപ്പ് പദ്ധതിക്ക് വേണ്ടി 11കോടി രൂപയും സാമൂഹ്യസുരക്ഷിതത്വ പെന്‍ഷനുക ളുടെ വിതരണത്തിന് 12 കോടി രൂപയും ബജറ്റിലുണ്ട്. പഞ്ചായത്തിലെ മുഴുവന്‍ പട്ടിക ജാതി പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് സമ്പൂര്‍ണ ഭവനം പ്രഖ്യാപനം നടത്തുന്നതോടൊപ്പം ജനറല്‍ വിഭാഗത്തിന് വീട് നല്‍കാനും ലക്ഷ്യമിടുന്നു. ഗ്രാമ പഞ്ചായത്തിന്റെ തനതായ ബ്രാന്‍ഡ് നെയിമോടു കൂടി ഒരു ശിങ്കാരിമേളം ട്രൂപ്പ്, വിവിധ ജംങ്ഷനുകളില്‍ ബോട്ടി ല്‍ ബൂത്ത്, പ്ലാസ്റ്റിക് മാലിന്യസംസ്‌കരണത്തിന് സുസജ്ജമായ എം.സി.എഫ് പ്രവര്‍ത്ത നം ആരംഭിക്കുന്നതിനും തുക ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പട്ടികജാതി പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം, അംഗനവാടി പോഷകാഹര വിതരണ പദ്ധതി, പി.എച്ച്.സി കെട്ടിട നിര്‍മാണം, പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തു ന്നതിന് സിസിടിവി കാമറകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേ കം തുക നീക്കിവെച്ചു.
യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ പി.എം.നൗഫല്‍ തങ്ങള്‍, സഹദ് അരിയൂര്‍, ഇന്ദിരമടത്തുംപള്ളി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.കെ. ഷമീര്‍, കാദര്‍ കുത്തനിയില്‍, സെക്രട്ടറി വി. ബിന്ദു മറ്റ് ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ആസൂത്രണ സമിതി അംഗങ്ങള്‍, വിവിധ നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.