മണ്ണാര്‍ക്കാട് : ഇടമഴ കയ്യൊഴിയുകയും വേനല്‍ച്ചൂട് വര്‍ധിക്കുകയും ചെയ്തതോടെ കുന്തി പ്പുഴയും വരള്‍ച്ചയുടെ പിടിയിലമര്‍ന്നു. ജലനിരപ്പ് പാടെ താഴ്ന്ന് പുഴയുടെ കാഴ്ച ദയനീ യമാണ്. ജലംവറ്റിയ പുഴയുടെ പലയിടങ്ങളിലും മണല്‍പരപ്പും പാറക്കെട്ടുകളും കാണാം.

മണ്ണാര്‍ക്കാട് നഗരസഭ, കുമരംപുത്തൂര്‍, കരിമ്പുഴ പഞ്ചായത്തുകളിലെ കാര്‍ഷിക – കുടി വെള്ളവിതരണ മേഖലയുടെ പ്രധാനസ്രോതസ്സാണ് സൈലന്റ്വാലി മലനിരകളില്‍ നിന്നും ഉദ്ഭവിച്ചെത്തുന്ന കുന്തിപ്പുഴ. തീരപ്രദേശത്തെ നൂറ് കണക്കിന് കുടുംബങ്ങള്‍ കുളിക്കാനും അലക്കാനുമെല്ലാം നിത്യേന ആശ്രയിക്കുന്നതും ഈ പുഴയേയാണ്. അടുത്തകാലത്തായി മഴക്കാലത്ത് മാത്രമേ പുഴജലസമൃദ്ധമായി ഒഴുകാറുള്ളൂ. മുന്‍കാ ലങ്ങളില്‍ വേനലിലും വെള്ളമുണ്ടായിരുന്ന പുഴയുടെ വര്‍ത്തമാനകാലസ്ഥിതി മറി ച്ചാണ്. മുന്‍വര്‍ഷങ്ങളിലുണ്ടായ പ്രളയത്തില്‍ അടിഞ്ഞുകൂടിയ മണലും ചെളിയും മറ്റും നീക്കം ചെയ്യാത്തതിനാല്‍ ജലസംഭരണശേഷി കുറഞ്ഞിട്ടുണ്ട്. ആഴംകൂടിയ ഭാഗങ്ങളി ലെല്ലാം മണല്‍വന്നടിയുകയും തീരപ്രദേശങ്ങളില്‍ മണല്‍തിട്ടകള്‍ രൂപപ്പെടുകയും ചെയ്തു.

പലയിടങ്ങളിലും പുഴ നീര്‍ച്ചാല്‍കണക്കെയാണ് ഒഴുകുന്നത്. തടയണകളിലും വെള്ളമി ല്ല. ഷട്ടറുകള്‍ സ്ഥാപിക്കാത്തതിനാല്‍ ജലംസംഭരിക്കാന്‍ കഴിയാതെ വന്നതോടെ പോ ത്തോഴിക്കാവ് ഭാഗത്തെ തടയണയുടെ മുക്കാല്‍ഭാഗവും മണല്‍പരപ്പായി മാറി. തടയണ യിലെ മരപ്പലകകള്‍ കൊണ്ടുള്ള ഷട്ടറുകള്‍ നശിച്ചതിനെ തുടര്‍ന്ന് ഒന്നരവര്‍ഷം മുമ്പ് ഇത് എടുത്തുമാറ്റുകയും പകരം ഫൈബര്‍ഷട്ടര്‍ സ്ഥാപിക്കാനും ഗ്രാമ പഞ്ചായത്ത് തീരു മാനിച്ചിരുന്നു. ഇതിന് തുകവകയിരുത്തി കരാര്‍ നല്‍കുകയും ചെയ്തെങ്കിലും പഞ്ചായ ത്ത് നിര്‍ദേശിച്ച തുക കൊണ്ട് പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്ന കാരണത്താ ല്‍ കരാറുകാരന്‍ പിന്‍വാങ്ങി. ഇതേ തുടര്‍ന്ന് വീണ്ടും ആറ് ലക്ഷം രൂപ വകയിരുത്തി, പുതിയ ക്വട്ടേഷന്‍ ക്ഷണിക്കുകയും ചെയ്തു. ഇതിന്റെ കരാര്‍ ഉടമ്പടികള്‍ പൂര്‍ത്തിയായ തായും പ്രവൃത്തികള്‍ ഉടന്‍ തുടങ്ങുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് പറഞ്ഞു. പോത്തോഴിക്കാവ് തടയണയില്‍ ഷട്ടറുകള്‍ പുന:സ്ഥാപിച്ചാല്‍ യഥേഷ്ടം വെള്ളം സംഭരിക്കാം.ഇതുവഴി തടയണയുടെ മുകള്‍ ഭാഗത്തായി കുടിവെള്ള വിതരണത്തിന് നിര്‍മിച്ച കിണറുകളിലും ജലനിരപ്പുയരും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!