അലനല്ലൂര്‍: ദേശവേലകളുടെ ചന്തം നിറച്ച് അലനല്ലൂര്‍ നെന്മിനിപ്പുറത്ത് അയ്യപ്പന്‍കാ വിലെ താലപ്പൊലി ആഘോഷിച്ചു. വാദ്യമേളസമേതംഗജവീരന്‍മാരും പൂതന്‍,തിറ വേഷങ്ങളും പൂരപ്രേമികളെ ആവേശഭരിതരാക്കി. ശനിയാഴ്ച രാവിലെ പരമ്പരാഗത മായുള്ള, പട്ടല്ലൂര്‍മനയില്‍നിന്ന് മേളസമേതമുള്ള എഴുന്നള്ളിപ്പ് നടന്നു. തുടര്‍ന്ന് ചൊ വ്വല്ലൂര്‍ മോഹന വാര്യരുടെ പ്രമാണത്തില്‍ പാഞ്ചാരിമേളവും അരങ്ങേറി. വ്രതാനുഷ്ഠാന ത്തിന്റെ നിറവിലും വഴിപാടുകള്‍ നേരാനുമായി നൂറുക്കണക്കിന് ഭക്തരാണ് രാവിലെ മുതല്‍ കാവിലെത്തിയത്. ഉച്ചതിരിഞ്ഞ് 3.30ന് ദേശവേലകളുടെ വരവ് നാട്ടിടവഴിക ളേയും പ്രധാനറോഡിലും ആവേശം വിതറി. പൂരത്തിന്റെ ഭാഗമായി സംസ്ഥാനപാത യില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. തെച്ചിക്കോട് ജനകീയ ദേശവേല, നെന്മിനിശ്ശേരി ജനകീയ തെക്കന്‍വേല, കൂമഞ്ചിറ ജനകീയ വടക്കന്‍വേല, കണ്ണംകുണ്ട് ദേശവേല, ഉങ്ങുംപടി-കലങ്ങോട്ടിരി പടിഞ്ഞാറന്‍ ദേശവേല എന്നിവയിലാണ് ഒമ്പത് ഗജവീരന്‍മാരാണ് ക്ഷേത്രാങ്കണത്തിലെത്തിയത്. പൂതന്‍,തിറ വേഷങ്ങളും ,കാള, കാവ ടി, ശിങ്കാരിമേളങ്ങളും പഞ്ചദേവ നടനവും ദേശവേലകള്‍ക്ക് അഴകേകി. തുടര്‍ന്ന് ക്ഷേത്രസന്നിധിയില്‍ കല്ലുവഴി നമ്പീശന്റെ നേതൃത്വത്തില്‍ മേളവും അരങ്ങേറി. രാത്രി ഡബിള്‍ തായമ്പകയും തുടര്‍ന്ന് ബാലെയും അരങ്ങേറി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!