കാഞ്ഞിരപ്പുഴ : ലോകബാങ്ക് സഹായത്തോടെ ജലസേചന വകുപ്പ് നടപ്പാക്കുന്ന കാഞ്ഞി രപ്പുഴ ഡാം പുനരുദ്ധാരണ പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ നിര്‍മാണോദ്ഘാടനം കെ. ശാന്തകുമാരി എം.എല്‍.എ. നിര്‍വ്വഹിച്ചു. കാഞ്ഞിരപ്പുഴ ബസ് സ്റ്റാന്‍ഡിനായുള്ള അടി സ്ഥാന സൗകര്യമൊരുക്കല്‍, വാഹനങ്ങള്‍ നിര്‍ത്തിയിടാനുള്ള ഭാഗം, ശുചിമുറികള്‍ നിര്‍മിക്കല്‍, ചെക് ഡാമിനിരുവശവും നവീകരിക്കല്‍, നടപ്പാത നിര്‍മാണം, ഉദ്യാനത്തി നുസമീപം അണക്കെട്ടിന്റെ താഴെഭാഗത്ത് കട്ടവിരിച്ചുള്ള റോഡ് നിര്‍മാണം, കണ്‍ ട്രോള്‍ റൂം, മറ്റ് അനുബന്ധപ്രവൃത്തികളാണ് നടത്തുന്നത്. ആറ് കോടിയോളം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണന്‍ കുട്ടി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസ്, കാഞ്ഞിരപ്പുഴ പഞ്ചായ ത്ത് വൈസ് പ്രസിഡന്റ് സിദ്ധീഖ് ചേപ്പോടന്‍, തച്ചമ്പാറ പഞ്ചായത്ത് വൈസ് പ്രസിഡ ന്റ് രാജി ജോണി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബിജി ടോമി, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.പ്രദീപ് മാസ്റ്റര്‍, മിനിമോള്‍, ഷിബി കുര്യന്‍, പി.സി.ജോസഫ്, ഗ്രാമ പഞ്ചായത്ത് അംഗം ജയ ജയപ്രകാശ്, രാഷ്ട്രീയ കക്ഷി നേതാക്കളായ സജീവ് മാത്യു, ചിന്നക്കുട്ടന്‍, ജോയ് ജോസഫ്, സി.ടി.അലി, കാപ്പില്‍ സെയ്തലവി, ബാലന്‍ പൊറ്റശ്ശേരി, കെപിഐപി എക്സിക്യുട്ടിവ് എഞ്ചിനീയര്‍ ലെവിന്‍സ് ബാബു കോട്ടൂര്‍, ഷീന്‍ചന്ദ്, കെ.അരുണ്‍ലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.