മണ്ണാര്‍ക്കാട്: പട്ടികജാതി വികസനവകുപ്പിന്റെ 2023-2024 സാമ്പത്തിക വര്‍ഷത്തിലെ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തിലെ കോട്ടോപ്പാടം ആര്യമ്പാവ് വളവന്‍ചിറ കോളനിയുടെ നവീകരണത്തിനായി ഒരു കോടി രൂപ അനു വദിച്ചു. അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി നടപ്പിലാക്കുവാന്‍ നടപ ടിസ്വീകരിക്കണമെന്ന് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. മാസങ്ങള്‍ക്ക് മുന്‍പ് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് ഭരണാനുമതി ലഭിച്ചത്. കോളനിയിലെ വീടുകളുടെ അറ്റ കുറ്റപ്പണി, പൊതുവഴികളുടെ നവീകരണം, കുടിവെള്ള സ്രോതസുകളുടെ നവീകര ണം, ആവശ്യമെങ്കില്‍ ചുറ്റു മതിലുകളുടെ നിര്‍മാണം, കമ്മ്യൂണിറ്റി ഹാളുകളുടെ നിര്‍മാണം എന്നിവയാണ് പദ്ധതിയുടെ കീഴില്‍ വരുന്നത്. ഗുണഭോക്താക്കളുടെ യോഗം ചേര്‍ന്നശേഷം കോളനിയില്‍ ഏത് വിധത്തിലുള്ള പ്രവൃത്തികളാണ് നടപ്പാക്കേണ്ട തെന്ന് തീരുമാനിക്കും. വൈകാതെതന്നെ ഗുണഭോക്താക്കളുടെ യോഗംചേരുമെന്നും പ്രവൃത്തി സംബന്ധിച്ച തീരുമാനങ്ങളുമായി മുന്നോട്ടു പോകുമെന്നും എം.എല്‍.എ. അറിയിച്ചു. പ്രവൃത്തികളുടെ ചുമതല അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എന്‍ജിനീയറിങ് വിഭാഗമാണ് നിര്‍വഹിക്കേണ്ടത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!