അലനല്ലൂര്‍ : ടൗണിലെ വസ്ത്രവ്യപാര സമുച്ചയത്തില്‍ വന്‍തീപിടിത്തം. വസ്ത്രങ്ങളും ഫര്‍ണിച്ചറുകളും ഉള്‍പ്പടെ കടപൂര്‍ണമായും കത്തിനശിച്ചു. ആളപായമില്ല. നാശനഷ്ട ത്തിന്റെ തോത് തിട്ടപ്പെടുത്തി വരുന്നതേയുള്ളൂ. കുമരംപുത്തൂര്‍ -ഒലിപ്പുഴ സംസ്ഥാ നപാതയോരത്ത് ചന്തപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന വെട്ടത്തൂര്‍ സ്വദേശി അബ്ദുല്‍ നാസ റിന്റെ ഉടമസ്ഥതയിലുള്ള വൈറസ് ടെക്സ്റ്റൈല്‍സ് എന്ന സ്ഥാപനമാണ് അഗ്‌നിക്കിര യായത്. ഇന്ന് രാവിലെ എട്ടേമുക്കാലോടെയായിരുന്നു സംഭവം.
കടയില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് സമീപത്തുണ്ടായിരുന്നവര്‍ അഗ്‌നിര ക്ഷാസേനയെ അറിയിച്ചു.വിവരമറിഞ്ഞ് മണ്ണാര്‍ക്കാട് നിന്നും പെരിന്തല്‍മണ്ണയില്‍ നി ന്നും രണ്ട് വീതം ഫയര്‍ യൂനിറ്റുകള്‍ ഉടന്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍, ആപ്തമിത്ര വളണ്ടിയര്‍മാര്‍, തൊഴിലാളികള്‍, വ്യാപാരികള്‍, നാട്ടുകാര്‍ എന്നിവരെല്ലാം സേനയ്‌ക്കൊപ്പം പങ്കുചേര്‍ന്നു. ഇരുനിലകളി ലായി പ്രവര്‍ത്തിക്കുന്ന കടയുടെ മുഴുവന്‍ ഭാഗങ്ങളിലേക്കും തീപടര്‍ന്നിരുന്നു. തീയണ യ്ക്കുന്നതിനിടെ നാല് ഫയര്‍ യൂനിറ്റുകളിലേയും വെള്ളം തീര്‍ന്നപ്പോള്‍ വെള്ളിയാര്‍ പുഴയില്‍ കണ്ണംകുണ്ട് ഭാഗത്ത് നിര്‍മിച്ച തടയണയിലെത്തി വെള്ളം നിറച്ചെത്തിയാണ് പ്രവര്‍ത്തനം തുടര്‍ന്നത്. മുപ്പതിനായിരം ലിറ്ററോളം വെള്ളം സേനയ്ക്ക് ഉപയോഗിക്കേ ണ്ടി വന്നു.
രണ്ടര മണിക്കൂര്‍ നീണ്ട പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ 11 മണിയോടെയാണ് സ്റ്റേഷന്‍ ഓഫിസര്‍മാരായ സുല്‍ഫിസ് ഇബ്രാഹിം, എല്‍.സുഗുണന്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫി സര്‍ എ.കെ.ഗോവിന്ദന്‍കുട്ടി, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍മാരായ മണികണ്ഠന്‍, നാസര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ എസ്.അനി, ഫയര്‍ ആന്‍ഡ് റെസ് ക്യു ഓഫിസര്‍മാരായ രാഹുല്‍, രഞ്ജിത്ത്, ഷബീര്‍, മഹേഷ്, ശ്രീജേഷ്, സുഭാഷ്, രമേഷ്, ഡ്രൈവര്‍മാരായ ബിജു, സന്ദീപ്, രാഖില്‍, ഹോംഗാര്‍ഡ് അന്‍സല്‍ ബാബു എന്നിവരുടെ നേതൃത്വത്തില്‍ തീയണച്ചു. തീപിടിത്തമുണ്ടായ കടയില്‍ നിന്നുള്ള ചൂടേറ്റ് തൊട്ടടു ത്തുള്ള വൈറസ് ജെന്റ്സ് ഷോപ്പിന്റ മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നു. അതേസമയം സമീപത്തെ കടകളിലേക്ക് തീപടരാതെ നിയന്ത്രിക്കാന്‍ കഴിഞ്ഞത് രക്ഷയായി.
സാധാരണഗതിയില്‍ രാവിലെ ഒമ്പതരയോടെയാണ് കടതുറക്കാറുള്ളത്. ഇന്ന് കട തു റക്കുന്നതിന് മുന്നേയാണ് ദുരന്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് കേരള വ്യാപാരി വ്യവസാ യി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് ബാബു മൈക്രോടെക്, സെക്രട്ടറി പി.പി.കെ .അബ്ദുറഹ്മാന്‍, ട്രഷറര്‍ നിയാസ് കൊങ്ങത്ത്, സംസ്ഥാന സമിതി അംഗം സുബൈര്‍ തുര്‍ക്കി എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. അഗ്‌നിക്കിരയായ കട തുറന്ന് പ്രവര്‍ത്തി ക്കാനാവശ്യമായ പിന്തുണയും ഉടമകള്‍ക്ക് സാമ്പത്തിക സഹായവും ഉറപ്പാക്കുമെന്ന് കെവിവിഇഎസ് അലനല്ലൂര്‍ യൂനിറ്റ് അറിയിച്ചു.സംഭവത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.