അലനല്ലൂര്‍ : കുരുന്ന് കലാപ്രതിഭകള്‍ മാറ്റുരച്ച അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രീപ്രൈമ റി കലോത്സവം ലിറ്റില്‍ഫെസ്റ്റിന് അലനല്ലൂര്‍ എ.എം.എല്‍.പി. സ്‌കൂളില്‍ നിറപ്പകിട്ടാര്‍ ന്ന സമാപനം. ചളവ ഗവ.യു.പി. സ്‌കൂള്‍ ഓവര്‍ ആള്‍ ചാംപ്യന്‍മാരായി. എടത്തനാട്ടുകര എം.ഇ.എസ്. കെ.ടി.എം. എല്‍.പി. സ്‌കൂള്‍ ഫസ്റ്റ് റണ്ണര്‍ അപ്പും, മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂള്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പുമായി. പഞ്ചായത്ത് പരിധിയിലെ 14 വിദ്യാലയങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണ് വിവിധ ഇനങ്ങളില്‍ പങ്കെടുത്തത്. കവിത ചൊല്ലല്‍, കഥാകഥനം, ആംഗ്യപ്പാട്ട്, ആക്ഷന്‍ സോംഗ്, സ്‌റ്റോറി ടെല്ലിംഗ്, കള റിംഗ്, സംഘഗാനം, മാപ്പിളപ്പാട്ട്, പ്രച്ഛന്ന വേഷം, നാടോടി നൃത്തം, ഒപ്പന, സംഘനൃത്തം തുടങ്ങിയ ഇനങ്ങള്‍ രണ്ട് ദിവസങ്ങളിലായി അരങ്ങേറി. കലോത്സവം ഗ്രാമ പഞ്ചായ ത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ടുതൊടി അധ്യക്ഷയായി. കെ.റംലത്ത്, ബക്കര്‍ മേലേക്കളത്തില്‍, കള്ളിവളപ്പില്‍ ഹംസ, പിഎം.മധു, അനിത വിത്തനോട്ടില്‍, കെ.എ.സുദര്‍ശനകുമാര്‍, കെ.തങ്കച്ചന്‍, ഷംസുദ്ദീന്‍ തിരുവാലപ്പറ്റ, യൂസഫ് പുല്ലിക്കുന്നന്‍, സി.ടി.മുരളീധരന്‍, എന്‍.അബ്ബാസ് അലി തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!