മണ്ണാര്‍ക്കാട് : മദര്‍കെയര്‍ ഹോസ്പിറ്റലിലെ അഞ്ചു ചികിത്സാ വിഭാഗങ്ങളില്‍ നാളെ സൗ ജന്യ മെഡിക്കല്‍ ക്യാംപ് നടക്കും. ഒബ്സ്റ്റട്രിക്ക്സ് ആന്‍ഡ് ഗൈനക്കോളജി, ന്യൂറോളജി, ഇ.എന്‍.ടി, ശ്വാസകോശ രോഗം, നേത്രരോഗ വിഭാഗങ്ങളിലാണ് മെഡിക്കല്‍ ക്യാംപ് ഒരുക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ സൗജന്യ ഗൈനക്കോളജി ക്യാംപും രാവിലെ ഒമ്പത് മുതല് ഉച്ചതിരിഞ്ഞ് മൂന്ന് മണി വരെ ന്യൂറോളജി, ഇ.എന്‍.ടി, ശ്വാസകോശരോഗ വിഭാഗങ്ങളിലും ക്യാംപ് നടക്കും. പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. വിനോദ് തമ്പിനാരായണന്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റുകളായ ഡോ. ആസ്യ നാസര്‍, ഡോ.അനീസ്, ഡോ.പി.ടി.റെജീന, കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ.എസ്.റിയ , കണ്‍സള്‍ട്ടന്റ് ഇ.എന്‍.ടി, ഹെഡ് ആന്‍ഡ് നെക്ക് സര്‍ജന്‍ ഡോ.അംജദ് ഫാറൂക്ക് , കണ്‍സള്‍ട്ടന്റ് പള്‍മണോളോജിസ്റ്റ് ഡോ.സമീര്‍ ആനക്കച്ചേരി, കണ്‍സള്‍ട്ടന്റ് ഒഫ്താല്‍മോളജിസ്റ്റുമാരായ ഡോ.കീര്‍ത്തന സഖറിയ, ഡോ.മാത്യു.കെ.ജോണ്‍സണ്‍ എന്നി വര്‍ നേതൃത്വം നല്‍കും.
ഈ സേവനങ്ങള്‍ സൗജന്യം
ഗൈനക്കോളജി ക്യാംപില്‍ ലബോറട്ടറി, യു.എസ്.ജി. സ്‌കാനിംഗ് എന്നിവയ്ക്കും 25 ശത മാനം കിഴിവും പ്രശസ്ത ഗൈനക്കോളജിസ്റ്റിന്റെ പരിശോധനയും മറ്റ് വിഭാഗങ്ങളിലെ ക്യാംപുകളില്‍ ന്യൂറോളജിസ്റ്റിന്റെ പരിശോധന, നേത്ര, തിമിര, ബി.പി,ഷുഗര്‍, കണ്ണി ന്റെ ഞരമ്പ്, ശ്വാസകോശ പരിശോധനകളും ചെവി, തൊണ്ട, മൂക്ക് എന്നിവയിലെ പ്രശ്ന ങ്ങള്‍ അറിയാനുള്ള പരിശോധനയും രോഗനിര്‍ണയവും , മൂക്കിലെ പാലം വളവ്, ദശ വളര്‍ച്ച, കഫക്കെട്ട് എന്നിവ തിരിച്ചറിയാനുള്ള എന്‍ഡോസ്‌കോപ്പി പരിശോധന, തൊ ണ്ടയിലെ ശബ്ദവ്യതിയാനങ്ങള്‍ മനസ്സിലാക്കനും, വിട്ടുമാറാത്ത തലവേദന, തൈറോയ്ഡ് രോഗങ്ങള്‍, സ്പീച്ച് തെറാപ്പി, ഓഡിയോളജിസ്റ്റിന്റെ കേള്‍വി പരിശോധന എന്നിവയും തികച്ചും സൗജന്യമായിരിക്കും.
പ്രസവചികിത്സക്കായി പാക്കേജ്
ക്യാംപിനോടനുബന്ധിച്ച് പ്രസവചികിത്സക്കായി പ്രത്യേക പാക്കേജുകളും മദര്‍കെയര്‍ ഹോസ്പിറ്റല്‍ ഒരുക്കിയിട്ടുണ്ട്. സുഖപ്രസവം (മൂന്ന് ദിവസം), 15000 രൂപ, സിസേറിയന്‍ (നാല് ദിവസം) 28000 രൂപ എന്നിങ്ങനെയാണ് പാക്കേജുകള്‍. അധിക മരുന്നുകള്‍ക്ക് തുക ഈടാക്കും. താക്കോല്‍ദ്വാര പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയ സൗകര്യം ആശുപത്രിയി ല്‍ ലഭ്യമാണെന്ന് ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04924 227700, 227701, 227777 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.