പാലക്കാട് : പപ്പട കച്ചവടം നടത്തുന്നയാള്‍ക്ക് പിന്നാലെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നട ക്കുകയാണെന്ന പരാതിയില്‍ അടിസ്ഥാനമില്ലെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷ ണര്‍ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷ ന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജു നാഥ് ആവശ്യ പ്പെട്ട വിശദീകരണത്തിലാണ് ഇക്കാര്യമുള്ളത്. പപ്പട കച്ചവടം നടത്തുന്നയാള്‍ താല്‍കാ ലികാടിസ്ഥാത്തില്‍ നിയമിച്ച ഡ്രൈവര്‍ ലഹരിമരുന്ന് കേസില്‍ പ്രതിയായിരുന്നുവെ ന്നും ഇയാളെ പറഞ്ഞു വിട്ടെങ്കിലും എക്‌സൈസുകാര്‍ തനിക്ക് പിന്നാലെ നടക്കുകയാ ണെന്നുമാണ് പരാതി.കമ്മീഷന്‍ പാലക്കാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണറില്‍ നിന്നും അന്വേഷണ റിപ്പോര്‍ട്ട് വാങ്ങി. പരാതിക്കാരനെതിരെ പട്ടാമ്പി റെയ്ഞ്ച് ഓഫി സില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും നിലവില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെ ന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാരനെ നിരീക്ഷിക്കാനോ അന്വേഷിക്കാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പള്ളിപ്പുറം സ്വദേശി കെ. റിജേഷ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി