മണ്ണാര്‍ക്കാട് : ആധുനിക സൗകര്യങ്ങളോടെ ഡ്രോണ്‍ ഉപയോഗിച്ച് കൃഷി നടത്താ നൊരുങ്ങി കുടുംബശ്രീ. കാര്‍ഷിക മേഖലയില്‍ കൂലി ചെലവ് കുറയ്ക്കുന്നതിനും ശാസ്ത്രീയമായി കൃത്യതയോടെ വിത്തും വളവും പ്രയോഗിക്കാനും വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ മനസിലാക്കാനും രോഗങ്ങളും കീടബാധ പെട്ടെന്ന് കണ്ടെത്താനും ഇത്തരം കൃഷി രീതിയിലൂടെ സാധിക്കും. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ക്ക് എല്ലാ സൗകര്യങ്ങളോടുംകൂടിയ ഡ്രോണുകള്‍ കേന്ദ്രസര്‍ക്കാരിന്റെ ഡ്രോണ്‍ പദ്ധതിയിലൂടെ അനുവദിക്കുകയും എഫ്.എ.സി.റ്റി മുഖേനെ പരിശീലനങ്ങള്‍ നല്‍കുകയും ചെയ്യും. ഇതിന്റെ ഭാഗമായി നിലവില്‍ ചെന്നൈയില്‍ എട്ട് പേര്‍ക്ക് ഒന്നാം ഘട്ട പരിശീലനം നല്‍കി വരികെയാണ്. പുതിയ കൃഷിരീതി വിജയകരമായാല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസ് അറിയിച്ചു.