പാലക്കാട് : വരും മാസങ്ങളില്‍ ഉണ്ടായേക്കാവുന്ന വരള്‍ച്ച മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്ത നങ്ങള്‍ ആസൂത്രണം ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദേശം. ജല അതോറിറ്റിയും ചെറുകിട ജലസേചന വകുപ്പും ചേര്‍ന്ന് എല്ലാ ഡിവിഷനുകളിലും സൂപ്രണ്ടിങ് എന്‍ജിനീയറിന്റെ നേതൃത്വത്തില്‍ യോഗം ചേ ര്‍ന്ന് ജലക്ഷാമം നേരിടുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം. ദ്രുതഗതിയില്‍ ചെയ്യാ വുന്നവയ്ക്ക് മുന്‍ഗണന കൊടുത്തു വേണം റിപ്പോര്‍ട്ട് തയ്യാറാക്കാന്‍. മാസ്റ്റര്‍ പ്ലാന്‍ ഫെ ബ്രുവരി 10 നകം സമര്‍പ്പിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ജില്ലാ കല ക്ടറുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേരും. പറമ്പിക്കു ളം-ആളിയാര്‍ ഡാമില്‍ നിന്ന് അര്‍ഹതപ്പെട്ട വെള്ളം അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ. ബാബു എം.എല്‍.എ. അനുവാദകനായി പ്രമേയം അവതരിപ്പിച്ചു. മന്ത്രി കെ. കൃഷ്ണ ന്‍കുട്ടിയുടെ പ്രതിനിധി എസ്. വിനോദ് കുമാര്‍ പ്രമേയത്തെ പിന്താങ്ങി. പ്രമേയം സര്‍ ക്കാരിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചു. ഈ വിഷയത്തില്‍ ഇരു സംസ്ഥാനങ്ങളിലെ യും ചീഫ് സെക്രട്ടറി തലത്തിലും ജില്ലാ കലക്ടര്‍ തലത്തിലും ചര്‍ച്ച നടത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.കാഞ്ഞിരപ്പുഴ, കരിമ്പ പൈപ്പ് ലൈന്‍ പ്രവൃത്തികളും പറക്ക ല്ലിലുള്ള വാട്ടര്‍ ടാങ്ക് ഉയരം കൂട്ടി സ്ഥാപിക്കുന്ന പ്രവൃത്തിയും ആരംഭിച്ചതായി ജല അതോറിറ്റി ഇ.ഇ. അറിയിച്ചു. നവകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ഭാരതപ്പുഴ പുനര്‍ജീവനം പദ്ധതി നടപ്പാക്കുമെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി അറിയിച്ചു. ഫെബ്രുവരി 13 ന് ഭാരതപ്പുഴയും പുഴയോരവും മാലിന്യമുക്ത നവകേരളം ക്യാമ്പയിനില്‍ ഉള്‍പ്പെടുത്തി വൃത്തിയാക്കും. ഇതേ ദിവസം എല്ലാ ജലാശയങ്ങളും പുഴയോരങ്ങളും വൃത്തിയാക്കുന്നതിനായി ക്യാമ്പയിന്‍ നടത്തും. തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, യുവജനക്ഷേമ ബോര്‍ഡ്, സാക്ഷരതാ മിഷന്‍, ലൈബ്രറി കൗണ്‍സില്‍, നെഹ്റു യുവകേന്ദ്ര, ജലസേചന വകുപ്പ്, സാമൂഹ്യ വനവത്കരണ വകുപ്പ് തുടങ്ങിയവ യുടെ നേതൃത്വത്തിലാകും ക്യാമ്പയിന്‍ സംഘടിപ്പിക്കുക. എം.എല്‍.എമാരായ കെ. ബാബു, മുഹമ്മദ് മുഹ്സിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, സബ് കലക്ടര്‍ ഡോ. മിഥുന്‍ പ്രേംരാജ്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ. മണികണ്ഠന്‍, ആര്‍.ഡി.ഒ. ഡി. അമൃതവല്ലി, ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍.കെ. ശ്രീലത, വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ്. വിനോദ്, രമ്യ ഹരിദാസ് എം.പിയുടെ പ്രതിനിധി പി. മാധവന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രതിനിധി എസ്.എം.കെ. തങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.