അഗളി: വര്‍ധിച്ചുവരുന്ന ലഹരിഉപയോഗത്തിനെതിരെ എം.സെഡ് അക്കാദമിയുടെ നേതൃത്വത്തില്‍ ഷോളയൂര്‍ പഞ്ചായത്ത്, കോട്ടത്തറ ജനമൈത്രി എക്‌സൈസ് സ്‌ക്വാ ഡ്, ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നിവയുടെ സഹകരണത്തോടെ ജനകീയ ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. എട്ടുമുതല്‍ 16വരെ പ്രായമുള്ള കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. പി.എം വിനു, സായ് സര്‍വേഷ് എന്നിവര്‍ ജേതാക്കളായി. പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് ഉദ്ഘാടനം ചെയ്തു. നിഖില്‍ എം.സെഡ്, ഡോ.സബലക്ഷ്മി, യദുകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
