മണ്ണാര്‍ക്കാട് : വന്യജീവി ശല്ല്യമടക്കമുള്ള പ്രതിസന്ധികളെ അതിജീവിച്ച് കുമരംപൂത്തൂ രിലെ തൊഴിലുറപ്പ് തൊഴിലാളി കൂട്ടായ്മ നടത്തിയ നെല്‍കൃഷിയില്‍ വിജയമായി. ചക്ക രകുളമ്പ് കുന്തിപ്പാടത്തെ സ്വകാര്യവ്യക്തിയുടെ രണ്ടര ഏക്കര്‍ വയലിലാണ് പരീക്ഷ ണാര്‍ത്ഥം പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ ചേര്‍ന്ന് നെല്‍കൃഷിയിറ ക്കിയത്. വിത്ത് മുളപ്പിച്ചത് മുതല് കൊയ്ത്ത് വരെ നീണ്ട ജോലികളെല്ലാം വാര്‍ഡിലെ 24 തൊഴിലാളികള്‍ ചേര്‍ന്നാണ് നിര്‍വഹിച്ചത്. പ്രദേശത്തെ കര്‍ഷകനായ കാട്ടിക്കുന്നന്‍ വാപ്പുക്കയാണ് ഇവര്‍ക്ക് പൊന്‍മണി വിത്ത് നല്‍കിയത്. മികച്ച കര്‍ഷകന്‍ കൂടിയായ വാപ്പുക്കയുടെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും കൂട്ടിനുണ്ടായിരുന്നത് ഏറെ ഗുണം ചെയ്തുവെന്ന് തൊഴിലാളികള്‍ പറയുന്നു.
കൃഷിയുടെ തുടക്കത്തില്‍ ജലലഭ്യത ആശങ്ക ഉയര്‍ത്തിയിരുന്നു. ഇത് മറികടന്നപ്പോള്‍ ശല്ല്യമായി പന്നിയും മയിലുമെല്ലാം വയലിലേക്കെത്തി. പകല്‍ മയിലുകള്‍ നെല്‍കതിര്‍ വെട്ടി കേടുവരുത്തുമ്പോള്‍ രാത്രിയെത്തുന്ന കാട്ടുപന്നികളുടെ പരാക്രമം കൃഷിയെ ബാധിച്ചു. വയലിന് ചുറ്റും താല്‍ക്കാലിക മറകളൊരുക്കിയാണ് വന്യജീവിശല്ല്യത്തെ ഒരു പരിധിവരെ പ്രതിരോധിച്ചത്. മൂന്ന് ദിവസം കൊണ്ട് കൊയ്ത്ത് കഴിഞ്ഞു. ഇനി മെതിക്കാന്‍ മൂന്ന് ദിവസം കൂടി വേണം. കൂട്ടായ്മയില്‍ 70 വയസ് കഴിഞ്ഞ വടക്കേമഠം നീലിയാണ് പ്രായത്തില്‍ മുതിര്‍ന്നത്. കര്‍ഷകരായ വീരാന്‍കുട്ടിയും ശങ്കരനാരായണ നും കൂട്ടായ്മയ്ക്ക് പിന്തുണയുമായി കൂടെയുണ്ട്. കൃഷിക്ക് വന്ന ചെലവുകള്‍ ഒരുപോലെ പങ്കിട്ടെടുത്ത കൂട്ടായ്മ കൃഷിയില്‍ നിന്നും ലഭിച്ച നെല്‍ ഒരു പോലെ പങ്കിട്ട് സ്വന്തം ആവ ശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ് തീരുമാനം.
വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് നിര്‍വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ സഹദ് അരിയൂര്‍, വാര്‍ഡ് മെമ്പര്‍ ടി.കെ.ഷമീര്‍, പഞ്ചായ ത്ത് അംഗം ഹരിദാസന്‍ ആഴ്വാഞ്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു.