മണ്ണാര്‍ക്കാട് : ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 2,70,99,326 വോട്ടര്‍മാരാണ് സംസ്ഥാനത്ത് ആകെയുള്ളത് ഇതില്‍ 5,74,175 വോട്ടര്‍മാര്‍ പുതുതായി പേരു ചേര്‍ത്തവരാണ്.അന്തിമ വോട്ടര്‍പട്ടിക പ്രകാരമു ള്ള ആകെ വോട്ടര്‍മാരില്‍ 1,39,96,729 പേര്‍ സ്ത്രീകളാണ്. ആകെ പുരുഷ വോട്ടര്‍മാര്‍ – 1,31,02,288, ആകെ ഭിന്നലിംഗ വോട്ടര്‍മാര്‍ – 309, സ്ത്രീ പുരുഷ അനുപാതം 1068, കൂടുതല്‍ വോട്ടര്‍മാര്‍ ഉള്ള ജില്ല – മലപ്പുറം (32,79,172), കുറവ് വോട്ടര്‍മാര്‍ ഉള്ള ജില്ല – വയനാട് (6,21,880), കൂടുതല്‍ സ്ത്രീ വോട്ടര്‍മാര്‍ ഉള്ള ജില്ല – മലപ്പുറം (16,38,971), കൂടുതല്‍ ഭിന്ന ലിംഗ വോട്ടര്‍മാരുള്ള ജില്ല – തിരുവനന്തപുരം (60), ആകെ പ്രവാസി വോട്ടര്‍മാര്‍ – 88,223, പ്രവാസി വോട്ടര്‍മാര്‍ കൂടുതലുള്ള ജില്ല – കോഴിക്കോട് (34,909), സംസ്ഥാനത്ത് 25,177 പോളിംഗ് സ്റ്റേഷനുകളുണ്ട്.

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2024-ന്റെ ഭാഗമായി വോട്ടര്‍ പട്ടിക ശുദ്ധീ കരിക്കാന്‍ മികച്ച പ്രവര്‍ത്തനമാണ് സംസ്ഥാനത്ത് നടന്നതെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ സമ്മതിദായകരുടെ വീടുകളിലെത്തി മരണപ്പെട്ടവരുടെ ഉള്‍പ്പെടെയുള്ള വിവരം ശേഖരിച്ചിരുന്നു. ഇതി ന്റെ അടിസ്ഥാനത്തില്‍ 3,75,867 പേര്‍ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 27.10. 2023-ല്‍ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയിന്മേല്‍ സമ്മതിദായകരുടെ ആക്ഷേപ ങ്ങളും അഭിപ്രായങ്ങളും പരിഗണിച്ചുള്ളതാണ് അന്തിമ വോട്ടര്‍ പട്ടിക.

അന്തിമ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയാതെ പോയവര്‍ക്ക് തിരഞ്ഞെടുപ്പിന് മുന്‍പ് വരെ അപേക്ഷ സമര്‍പ്പിക്കുവാന്‍ അവസരമുണ്ട്. ഇത് എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. അന്തിമ വോട്ടര്‍ പട്ടിക പരിശോധിക്കുന്നതിനായി സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റില്‍ (ംംം.രലീ.സലൃമഹമ.ഴീ്.ശി) ലഭ്യമാണ്. താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ബൂത്ത് ലെവല്‍ ഓഫീസറുടെ കൈവശവും അന്തിമ വോട്ടര്‍ പട്ടിക ലഭിക്കും. സംസ്ഥാന അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താലൂക്ക് ഓഫീസു കളില്‍ നിന്ന് വോട്ടര്‍ പട്ടിക കൈപ്പറ്റാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!