കാഞ്ഞിരപ്പുഴ : കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ കാഞ്ഞിരം, പാലച്ചോട്-തോടുകുഴി, തൃക്കളൂര്‍, കല്ലംകുളം എന്നിവടങ്ങളിലെ സ്ഥാപനങ്ങളിലും തോടുകുഴി ഉത്സവപ രിസരത്തെ കടകളിലും ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഹെല്‍ത്തികേരള പദ്ധതിയുടെ ഭാഗമായാണ് പരിശോധന നടത്തിയത്. വൃത്തിയില്ലാത്ത സാഹചര്യത്തി ല്‍ ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്ത സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു. ശുചിത്വ മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച നാല് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയി ച്ചു. കാഞ്ഞിരപ്പുഴ കുടുംബാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.എം.രാധാകൃഷ്ണ ന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാരായ സി.ബാലകൃഷ്ണന്‍, എം.പി.സ്വരൂപ്, പി.അബ്ദുല്‍ ലത്തീഫ് എന്നിവര്‍ പങ്കെടുത്തു.