മണ്ണാര്‍ക്കാട് : നഗരസഭയില്‍ കുന്തിപ്പുഴയോരത്ത് വയോസൗഹൃദ ഹാപ്പിനസ് പാര്‍ക്ക് സ്ഥാപിക്കണമെന്ന് കെ.എസ്.എസ്.പി.യു. മണ്ണാര്‍ക്കാട് യൂണിറ്റ് സമ്മേളനം നഗരസഭാധി കൃതരോട് ആവശ്യപ്പെട്ടു. പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയും ക്ഷാമാശ്വാസ കുടി ശ്ശികയും ഉടന്‍ അനുവദിക്കുക, 70 വയസ്സു പൂര്‍ത്തിയായ പെന്‍ഷന്‍കാര്‍ക്ക് അധിക പെന്‍ഷന്‍ അനുവദിക്കുക, റെയില്‍വെയില്‍ സീനിയര്‍ സിറ്റിസണ്‍ കണ്‍സെഷന്‍, പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ജില്ല സെക്രട്ടറി പി.എന്‍. മോഹന്‍ദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.രാമചന്ദ്രന്‍ അധ്യ ക്ഷനായി. യൂണിറ്റ് സെക്രട്ടറി എം.ചന്ദ്രദാസന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ആര്‍. ചാമുണ്ണി അനുശോചന പ്രമേയവും ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പി.കെ.സി. നായര്‍ സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ല കമ്മിറ്റി മെമ്പര്‍ കെ. മോഹന്‍ദാസ് , സത്യഭാമ, എം.ടി.ഉണ്ണികൃഷ്ണന്‍,പി.എ.ഹസ്സന്‍ മുഹമ്മദ് ,പി.രാമചന്ദ്രന്‍, എ.വി.ചിന്നമ്മ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികള്‍ പ്രസിഡന്റ് – സി.രാമചന്ദ്രന്‍, സെക്രട്ടറി -എം. ചന്ദ്രദാസന്‍, ട്രഷറര്‍ – ടി.സദാനന്ദന്‍, വനിത സബ് കമ്മിറ്റി കണ്‍വീനര്‍ – ഏലിക്കുട്ടി സെബാസ്റ്റ്യന്‍. സാംസ്‌കാരിക സമിതി കണ്‍വീനര്‍ -സോമനാഥന്‍.കെ.ജി.സാന്ത്വനം കമ്മിറ്റി കണ്‍വീനര്‍ – സി.രാമചന്ദ്രന്‍ എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.