മണ്ണാര്‍ക്കാട് : ഒരു വിളിക്ക് ഓടിയെത്തുന്നവര്‍. കാടിറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താ ന്‍ അഹോരാത്രം പണിയെടുക്കുന്നവര്‍. മലയോരഗ്രാമങ്ങളില്‍ കൃഷിയെ വന്യജീവിക ളില്‍ നിന്നും സംരക്ഷിക്കാന്‍ പൊരുതുന്ന കര്‍ഷകരുടെ രക്ഷകരാണ് വനംവകുപ്പി ന്റെ ദ്രുതപ്രതികരണ സേന. വന്യമൃഗങ്ങളെ കാട് കയറ്റുന്നതിലും തുടര്‍ന്ന് നിരീക്ഷി ക്കുന്നതിലുമെല്ലാം മണ്ണാര്‍ക്കാട് വനം റെയ്ഞ്ചിന് കീഴിലുള്ള ദ്രുതപ്രതികരണ സേന (ആര്‍.ആര്‍.ടി) കാഴ്ചവെക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിന് മാതൃകയാണ്.
മനുഷ്യ-വന്യജീവിസംഘര്‍ഷത്തിന്റെ കേന്ദ്രം
കേരളത്തില്‍ മനുഷ്യവന്യജീവി സംഘര്‍ഷം ഏറ്റവും കൂടുതല്‍ നേരിടുന്ന വനംറെ യ്ഞ്ചുകളില്‍ ഒന്നാണ് മണ്ണാര്‍ക്കാട്. കരിമ്പ, തച്ചമ്പാറ, കാഞ്ഞിരപ്പുഴ, തെങ്കര, കുമരം പുത്തൂര്‍, കോട്ടോപ്പാടം,അലനല്ലൂര്‍, തച്ചനാട്ടുകര, മണ്ണാര്‍ക്കാട് നഗരസഭ തുടങ്ങിയ തദ്ദേശ പരിധിയില്‍ നൂറ് കിലോമീറ്റാണ് റെയ്ഞ്ചിലെ വനാതിര്‍ത്തി. തിരുവിഴാംകുന്ന്, ആനമൂളി, പാലക്കയം ഫോറസ്റ്റ് സ്റ്റേഷനുകളാണ് റെയ്ഞ്ചിന് കീഴിലുള്ളത്. ഇതില്‍ അതിരൂക്ഷമായ കാട്ടാനശല്ല്യം നേരിടുന്നത് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധി യിലാണ്. സൈലന്റ്വാലി മലനിരകളില്‍ നിന്നാണ് കോട്ടോപ്പാടം, കുമരംപുത്തൂര്‍, അലനല്ലൂര്‍ പഞ്ചായത്ത് പരിധിയിലെ മലയോരമേഖലയിലേക്ക് കാട്ടാനകളെത്തുന്നത്. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ ഇവിടങ്ങളിലേക്ക് നിരന്തരം കാട്ടാ നകളെത്താറുണ്ട്. രാപ്പകല്‍ ഭേദമില്ലാതെ ഇവയെ തുരത്താന്‍ ആര്‍.ആര്‍.ടിയും വനപാ ലകരും രംഗത്തിറങ്ങും. കാട്ടാനയ്ക്ക് പുറമെ പുലിയും കടുവയുമാണ് പാലക്കയത്തെ ഭീതി. ആനമൂളി പരിധിയിലും സമാനസ്ഥിതിയാണ്.
രാവുംപകലുമില്ലാതെ കാവല്‍
രാവും പകലുമില്ലാതെയെത്തുന്ന കാട്ടുമൃഗങ്ങളെ പ്രതിരോധിക്കാന്‍ നാടിനായി കാവ ല്‍നില്‍ക്കുകയാണ് ദ്രുതപ്രതികരണ സേന അംഗങ്ങള്‍. കഴിഞ്ഞ ഒരു വര്‍ഷം 500 തവണയാണ് സേന കാട്ടാനകളെ തുരത്തിയത്. 250 പാമ്പുകളെയും പിടികൂടി. കടുവ, പുലി,കാട്ടുപന്നി,മയില്‍ തുടങ്ങിയ പ്രശ്നങ്ങളില്‍ 90 തവണ ഇടപെട്ടതായി റെയ്ഞ്ച് ഓഫിസര്‍ എന്‍.സുബൈര്‍ പറഞ്ഞു. പടക്കം പൊട്ടിച്ചും ബഹളം കൂട്ടിയും അത്യാവ ശ്യമാണെങ്കില്‍ മാത്രം പമ്പ് ആക്ഷന്‍ ഗണ്‍ പ്രയോഗിച്ചുമാണ് ആനകളെ തുരത്താറ്. ഒരുവര്‍ഷം അമ്പതിനായിരും രൂപയുടെ പടക്കം ആനകളെ തുരത്താന്‍ ആര്‍.ആര്‍.ടി. ഉപയോഗിക്കുന്നു. സീസണില്‍ മാസം 10000രൂപയുടെ വരെ പടക്കം വാങ്ങേണ്ടി വരും. ഒമ്പത് തവണ മാത്രമാണ് പെല്ലറ്റ് പ്രയോഗിച്ചത്. കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് അറി യിക്കാന്‍ എം.എല്‍.എ. ഉള്‍പ്പടെയുള്ള ജനപ്രതിനിധികളും നാട്ടുകാരും വനപാലകരും അടങ്ങുന്ന വാട്സ് ആപ്പ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. വിവരങ്ങള്‍ ഉടനടി ലഭ്യമാകുന്നതി നാല്‍ വനപാലകര്‍ക്കും ആര്‍.ആര്‍.ടിയ്ക്കും കാര്യക്ഷമമായി പ്രശ്നത്തില്‍ ഇടപെടാനും സാധിക്കുന്നു. ഇതിനാല്‍ കാര്‍ഷികവിളകള്‍ക്കുണ്ടാകുന്ന നാശം കുറയ്ക്കാനും മനു ഷ്യജീവന് അപകടമില്ലാതെസംരക്ഷിക്കാനും സാധിക്കുന്നുണ്ടെന്ന് വനംവകുപ്പ് അധി കൃതര്‍ പറയുന്നു. കാട്ടാനകള്‍ക്ക് നാട്ടില്‍ തമ്പടിക്കാന്‍ ഇടനല്‍കാതെയുള്ള വനപാലക രുടേയും ആര്‍.ആര്‍.ടിയുടെയും നിതാന്തജാഗ്രതയാണ് അപകടകാരികളായ കാട്ടാനക ള്‍ ഇവിടെ പിറവികൊള്ളാത്തതിന്റെ കാരണവും.
നഷ്ടപരിഹാരം നല്‍കുന്നതിലും മുന്നില്‍
കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ വന്യജീവികള്‍ കൃഷി നശിപ്പിച്ചതിന് വനംവകുപ്പില്‍ നിന്നും 2.69 കോടി രൂപയാണ് നഷ്ടപരിഹാരമായി വിതരണം ചെയ്തത്. റെയ്ഞ്ച് ഓഫി സര്‍, 70 വനപാലകര്‍, ആര്‍.ആര്‍.ടി എന്നിവരാണ് വനപരിപാലനത്തിനും വന്യജീവി ശല്ല്യം പ്രതിരോധത്തിനുമായി റെയ്ഞ്ചിലുള്ളത്. ആര്‍.ആര്‍.ടിക്കായി പ്രത്യേക തസ്തിക കളില്ല. വനംവകുപ്പ് ജീവനക്കാരെയാണ് ആര്‍.ആര്‍.ടിയിലേക്ക് നിയമിച്ചിട്ടുള്ളത്. ഒരു ഫോറസ്റ്റര്‍, നാല് ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍, രണ്ട് ഫോറസ്റ്റ് വാച്ചര്‍, നാല് താല്‍ക്കാലിക വാച്ചര്‍മാര്‍ എന്നിവര്‍ ഉള്‍പ്പടെ 11 അംഗങ്ങളാണ് ആര്‍.ആര്‍.ടിയിലുള്ളത്. ജീപ്പും പാമ്പു കളെ പിടികൂടാന്‍ പോകുന്നതിനായി ഇരുചക്രവാഹനവുമുണ്ട്. മുമ്പ് സിവില്‍ പൊലിസ് ഓഫിസര്‍ സേനയിലുണ്ടായിരുന്നുവെങ്കിലും അടുത്ത കാലത്ത് പൊലിസ് വകുപ്പ് ഇവരെ തിരിച്ചു വിളിച്ചു.