മണ്ണാര്‍ക്കാട് : നഗരത്തില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്‌കൂട്ടറിടിച്ച് കാല്‍നട യാ ത്രക്കാരിക്ക് പരിക്കേറ്റു. ചങ്ങലീരി കൂമ്പാറ കുഴിയില്‍പീടിക വീട്ടില്‍ അബ്ദുള്‍ മജീദി ന്റെ ഭാര്യ സീനത്തി (42)നാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ യായി രുന്നു സംഭവം. കോടതിപ്പടി ഭാഗത്ത് ദേശീയപാത മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനി ടെ റോഡിന്റെ മധ്യഭാഗത്ത് വെച്ചാണ് ഇവരെ സ്‌കൂട്ടറിടിച്ചത്. ഇടിയുടെ ആഘാത ത്തില്‍ ഇവര്‍ അല്‍പ്പം ദൂരേയ്ക്ക് തെറിച്ച് വീഴുകയും ചെയ്തു. വഴിയാത്രക്കാരും സമീപ ത്ത് ഉണ്ടായിരുന്നവരുമെല്ലാം ഓടിക്കൂടി യുവതിയെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രി യില്‍ പ്രവേശിപ്പിച്ചു. കാര്യമായ പരിക്കില്ലെന്നാണ് വിവരം. ഇവര്‍ ചികിത്സ തേടിയ ശേഷം ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങി. പൊതുവേ കോടതിപ്പടി ഭാഗത്ത് റോഡ് കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കല്‍ പ്രയാസകരമായ കാര്യമാണ്. കോടതിപ്പടി കവലയിലും പൊതുമരാമത്ത് വകുപ്പ് ഓഫിസിന് സമീപത്ത് ബസ് സ്റ്റോ പ്പിന് അടുത്തുമാണ് സീബ്രാലൈനുള്ളത്. അതേ സമയം പെട്രോള്‍ പമ്പിന് അടുത്തുള്ള ബസ് സ്റ്റോപ്പിന് സമീപത്ത് സീബ്രാലൈനില്ല. ഇതുകാരണം കാല്‍നടയാത്ര വെല്ലുവി ളിയാകുന്നു. നഗരത്തില്‍ വാഹനതിരക്കേറിയ സ്ഥലമാണ് കോടതിപ്പടി കവല. ഗതാ ഗതം നിയന്ത്രിക്കാന്‍ പൊലിസും ഹോം ഗോര്‍ഡും ഇവിടെയുണ്ട്. ദേശീയപാതയുടെ ഇരുവശം വഴി വാഹനങ്ങള്‍ കടന്നു പോകുമ്പോഴും ചങ്ങലീരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ നഗരത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുമ്പോള്‍ ഗതാഗതകുരുക്കുണ്ടാ കും. ഇതിനിടയില്‍ അമിത വേഗതയും അശ്രദ്ധയും പലപ്പോഴും വാഹനാപകടങ്ങള്‍ ക്കും വഴിവെക്കുന്നു. കവലയിലെ സീബ്രാലൈനില്‍ വെച്ച് കാല്‍നടയാത്രക്കാരെ വാഹനമിടിച്ച നിരവധി സംഭവങ്ങള്‍ മുമ്പുണ്ടായിട്ടുണ്ട്. സീബ്രാലൈന്‍ ഇവിടെ നിന്നും മാറ്റണമെന്ന ആവശ്യവും ഉയര്‍ന്നെങ്കിലും പരിഗണിക്കപ്പെട്ടിട്ടില്ല. റോഡ് മുറിച്ച് കട ക്കുന്ന കാല്‍നടയാത്രക്കാരുടെ സുരക്ഷയ്ക്കായുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്.