പാലക്കാട് : കായികരംഗത്തെ ശക്തിപ്പെടുത്താനുതകുന്ന ആശയങ്ങള്‍ പങ്കുവെച്ച് ജില്ലാ പഞ്ചായത്ത് ഹാളില്‍ പാലക്കാട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല കായിക സമ്മിറ്റ് നടന്നു. ജനകീയ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാധ്യത കൂടി ഉപയോഗപ്പെടുത്തി, സാക്ഷരതാ പ്രസ്ഥാനത്തിന്റെ മാതൃകയില്‍ കായിക രംഗത്ത് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ജനുവരി 23 മുതല്‍ 26 വരെ നടത്തുന്ന ഇന്റ ര്‍നാഷണല്‍ സ്‌പോര്‍ട്‌സ് സമ്മിറ്റ് കേരള -2024 ന്റെ ഭാഗമായാണ് ജില്ലാ സ്പോര്‍ട്സ് സമ്മിറ്റ് സംഘടിപ്പിച്ചത്.
വ്യത്യസ്തങ്ങളായ കായിക ഇനങ്ങളെയെല്ലാം പ്രോത്സാഹിപ്പിക്കുന്ന ജനകീയമായ കായി ക സംസ്‌കാരത്തെ ശക്തിപ്പെടുത്താന്‍ ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്ക ണമെന്ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ജില്ലാ സ്പോര്‍ട്സ് സമ്മിറ്റ് ഉദ്ഘാടനം ചെയ്തു കൊണ്ട് അഡ്വ കെ. പ്രേംകുമാര്‍ എം.എല്‍.എ പറഞ്ഞു.കായിക അധ്യാപകരും, പരിശീ ലകരും,ജനപ്രതിനിധിളും, ഉദ്യോഗസ്ഥരും ഒത്തുചേര്‍ന്ന് നാടിന്റെ കായിക മേഖലയെ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് എം.എല്‍. എ കൂട്ടിച്ചേര്‍ത്തു. വിവിധ മേഖലയിലുള്ളവരെ കായിക രംഗത്തേക്ക് കൂട്ടിച്ചേര്‍ക്കുക യാണ് ലക്ഷ്യം.കായികരംഗത്തെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള നിര വധി ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തി.കഴിയുന്നതും ഡിസംബറില്‍ തന്നെ പഞ്ചായത്ത് മുന്‍സിപ്പാലിറ്റിതലത്തില്‍ സമിറ്റ് നടത്തണം,അതില്‍ കായികതാരങ്ങള്‍, കായിക അ സോസിയേഷന്‍ പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, എന്നിവരെ പങ്കെടുപ്പി ക്കണം.പഞ്ചായത്ത് തല സമ്മിറ്റുകളെ മികവുള്ള സമിറ്റുകള്‍ ആക്കി മാറ്റാന്‍ സാധിക്ക ണം.
കായിക രംഗത്തെ മെഡല്‍ എന്നതിനപ്പുറത്ത് ആരോഗ്യമുള്ള മനസ്സും ആരോഗ്യമുള്ള ശരീരവും കായികരംഗത്തോട് ആഭിമുഖ്യവും പുലര്‍ത്തുന്ന തലമുറ ഉണ്ടാവണമെന്നും എം.എല്‍. എ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലേക്ക് കേരളത്തിന്റെ കായിക ഭൂപടത്തെ ഉയര്‍ത്തിക്കൊണ്ടു പോകാന്‍ ലോകരാജ്യങ്ങളുമായി സംവദിക്കാനുള്ള ഒരു അവസരമാണ് ഇന്റര്‍നാഷണല്‍ സ്പോര്‍ട്സ് സമ്മിറ്റ് കേരള യെന്ന് പരിപാടിയില്‍ ആശംസ അര്‍പ്പിച്ച് അഡ്വ. കെ.ശാന്തകുമാരി എം.എല്‍.എ പറഞ്ഞു. പഞ്ചായത്തിന്റെ ഇടപെടല്‍ അനിവാര്യമായ സുപ്രധാനമേഖലയാണ് കായിക മേഖലയെന്നും എം.എല്‍. എ കൂട്ടിച്ചേര്‍ത്തു.
സമ്മിറ്റിന്റെ ഭാഗമായി നടന്ന ചര്‍ച്ചയില്‍ പഞ്ചായത്തുകളിലെ കുളങ്ങള്‍ നവീകരിച്ച് നീന്തല്‍ പരിശീലനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുവാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സീനിയര്‍ കായിക താരങ്ങള്‍, കായിക അധ്യാപകര്‍ എന്നിവരുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി കുട്ടികള്‍ക്ക് പരിശീലനങ്ങള്‍ നല്‍കുവാനും നിര്‍ ദ്ദേശമുണ്ടായി. പ്രൈമറിതലത്തില്‍ കായിക അധ്യാപകരെ നിയമിച്ചാല്‍ താഴെ തട്ടില്‍ നിന്നും കായിക താരങ്ങളെ കണ്ടെത്താന്‍ കഴിയുമെന്നും ചര്‍ച്ചയില്‍ നിര്‍ദ്ദേശം.
കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എം.ആര്‍ രഞ്ജിത്ത് കായിക നയം, കായിക സമ്പദ്ഘടന എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നട ത്തി.ഒരു തദ്ദേശഭരണ സ്ഥാപനത്തിന്റെ മുന്‍കൈയില്‍ ഒരു കായിക പദ്ധതിയെങ്കിലും ഒരു പഞ്ചായത്തില്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശമുണ്ട്.ഓപ്പണ്‍ ജിം, സൈക്കിള്‍ ട്രാക്ക്, നീന്തല്‍ പരിശീലന – വ്യായാമ സംവിധാനം, നടപ്പാത എന്നിവയും പഞ്ചായത്ത് തലത്തില്‍ നടപ്പാക്കണം.
ജില്ലാതല സമ്മിറ്റില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി എം.എല്‍.എമാരായ പി. മമ്മിക്കുട്ടി,കെ.ശാന്തകുമാരി എന്നിവര്‍ ആശംസകള്‍ അര്‍പ്പി ച്ചു.ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്ര വിശിഷ്ടാതിഥിയായി.ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സി.ഹരിദാസ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി എസ്. രാജേന്ദ്രന്‍ നായര്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധി എം. രാമചന്ദ്രന്‍,ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍മാരായ എ.ജെബ്ബാറലി, പി.സി ഏലിയാമ്മ,എ. തുളസിദാസ്, വിവധ പഞ്ചായത്ത് സെക്രട്ടറിമാര്‍ , പ്രസിഡന്റുമാര്‍ ജനപ്രതിനിധികള്‍,ഉദ്യോഗസ്ഥര്‍, കായിക അധ്യാപകര്‍ , വിവിധ കായിക അസോസി യേഷന്‍ ഭാരവാഹികള്‍, കായികപ്രേമികള്‍ എന്നിവര്‍ പങ്കെടുത്തു.