മണ്ണാര്‍ക്കാട് : മധ്യവയസ്‌കന്‍ ചവിട്ടേറ്റ് വീണ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച കേസിലെ പ്രതിയ്ക്ക് കോടതി ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. കോറഞ്ചിറ വാല്‍കുളമ്പ് പ്ലാപ്പിള്ളിയില്‍ വീട്ടില്‍ ജോണി (60)യെ ആണ് മണ്ണാര്‍ക്കാട് പട്ടികജാതി- പട്ടിക വര്‍ഗ പ്രത്യേക കോടതി ജഡ്ജി ജോമോന്‍ ജോണ്‍ ശിക്ഷിച്ചത്. ഐ. പി.സി വകുപ്പ് 325 പ്രകാരം ഏഴ് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയടക്കാനും പട്ടികജാതി – പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമം 3 (2) (Va) പ്രകാരം ഏഴ് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴ അടയ്ക്കാത്തപക്ഷം ഇരുവകുപ്പുകള്‍ പ്രകാരവും ഓരോ വര്‍ഷം വീതം അധിക കഠിനതടവും അനുഭവിക്കണം. ശിക്ഷകള്‍ തുടര്‍ച്ചയായി അനുഭവിക്കാനും പ്രതി പിഴ അടയ്ക്കുന്ന മുറയ്ക്ക് മരണപ്പെട്ട വേലാ യുധന്റെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തര വിട്ടു. വടക്കഞ്ചേരി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ 2019 ഒക്ടോബര്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. വാല്‍കുളമ്പ് കണിച്ചി പരുത സ്വദേശി വേലായുധന്‍ (52) ആണ് മരിച്ചത്. മരക്കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. കണിച്ചിപരുതയില്‍ കടത്തിണ്ണയില്‍ ഇരിക്കുകയായിരുന്ന വേലായുധന്റെ നെഞ്ചത്ത് ജോണി ചവിട്ടുകയായിരുന്നു. താഴേക്ക് വീണ് പരിക്കേറ്റ വേലായുധന്‍ തൃശ്ശൂര്‍ മെഡി ക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരിച്ചത്. തുട ര്‍ന്ന് അന്നത്തെ ആലത്തൂര്‍ ഡി.വൈ.എസ്.പി. കെ.എം.ദേവസ്യ, വടക്കഞ്ചേരി പൊലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബി.സന്തോഷ് എന്നിവര്‍ അന്വേഷണംനടത്തി കുറ്റപത്രം സമര്‍ പ്പിക്കുകയായിരുന്നു. പ്രൊസിക്യൂഷന് വേണ്ടി അഡ്വ. പി.ജയന്‍, കെ.ദീപ എന്നിവര്‍ ഹാജരായി.