അഗളി: അട്ടപ്പാടിയില്‍ നവജാതശിശുവും ഗര്‍ഭസ്ഥ ശിശുവും മരിച്ചു. പുതൂര്‍ പഞ്ചായ ത്തിലെ കുറുക്കത്തിക്കല്ലില്‍ പാര്‍വതി – ധനുഷ് ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള ആണ്‍കുട്ടിയും ഷോളയൂര്‍ പഞ്ചായത്തിലെ പുളിയപ്പതിയില്‍ കവിതയുടെ ഒമ്പത് മാസം പ്രായമായ ഗര്‍ഭസ്ഥ ശിശുവുമാണ് മരിച്ചത്. ഇന്നാണ് സംഭവം. ഇന്ന് രാവിലെ പാര്‍വതി പാലൂട്ടിയശേഷം കിടത്തിയ കുട്ടിയെ പിന്നീട് അനക്കമറ്റ് കാണുകയായിരു ന്നു. ജനിക്കുമ്പോള്‍ കുട്ടിക്ക് ഒരു കിലോഗ്രാമാണ് ഭാരമുണ്ടായിരുന്നത്. ജില്ലാ ആശുപ ത്രി, കോട്ടത്തറ ആശുപത്രി എന്നിവടങ്ങളില്‍ പ്രത്യേക പരിചരണത്തിന് ശേഷം കുട്ടി യുടെ തൂക്കം 2.4 കിലോ ഗ്രാമിലെത്തിയിരുന്നു. നാല് ദിവസം മുമ്പാണ് ആശുപത്രിയില്‍ നിന്നും വീട്ടിലേക്കെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടം നട ത്തും. വിവാഹിതയായി തമിഴ്‌നാട് മേട്ടുപ്പാളയത്ത് കഴിയുന്ന കവിത പത്ത് ദിവസം മുമ്പാണ് പ്രസവത്തിനായി അട്ടപ്പാടിയിലെത്തിയത്. കോട്ടത്തറ ട്രൈബല്‍ ആശുപ ത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടിയ്ക്ക് അനക്കമില്ലെന്ന് കണ്ടെ ത്തിയത്. തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!