മണ്ണാര്‍ക്കാട് : സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് എക്‌സൈ സിന്റെ പിടിയിലായി. ഒരാള്‍ ഓടിരക്ഷപ്പെട്ടു. കല്ലടിക്കോട് മോഴേനി വീട്ടില്‍ ഷനൂബ് (30) ആണ് അറസ്റ്റിലായത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണെന്ന് എക് സൈസ് അറിയിച്ചു. പുലക്കുന്നത്ത് ഷാനവാസ് എന്നയാളാണ് രക്ഷപ്പെട്ടതെന്നും ഇയാ ള്‍ക്കായി അന്വേഷണം നടക്കുന്നതായും എക്‌സൈസ് അറിയിച്ചു. ബുധനാഴ്ച വൈകിട്ട് ദേശീയപാതയില്‍ തുപ്പനാട് വെച്ചാണ് മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സും ചേര്‍ന്ന് 1850 ഗ്രാം കഞ്ചാവ് പിടികൂടിയത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം തുപ്പനാടെത്തിയ തും കഞ്ചാവ് പിടികൂടിയതും. മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. ബി.ആദര്‍ശ്, പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്‌പെക്ടര്‍ എന്‍. നൗഫല്‍, പ്രിവന്റീവ് ഓഫിസര്‍മാരായ കെ.വി.ഷണ്‍മുഖന്‍, ആര്‍.എസ്.സുരേഷ്, വി.ആര്‍.സുനില്‍കുമാര്‍, കെ.ജെ.ഓസ്റ്റിന്‍, ടി.ആര്‍.വിശ്വകുമാര്‍, കെ.പ്രസാദ്, എം.പി. വിനോദ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ആര്‍.ഉദയന്‍, ടി.ശ്രീജേഷ് എന്നിവ രാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.
